ഇന്ത്യയ്ക്ക് പുത്തന്‍ പദ്ധതികളുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെ.

അതിവേഗം വളരുന്ന ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇന്ത്യയിലെ 100 റെയില്‍വെ സ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ. ഇന്ത്യ സന്ദര്‍ശനത്തിനിടയിലാണ് സുന്ദര്‍ പിച്ചെ ഇക്കാര്യമറിയിച്ചത്.
ആദ്യമായി, 2016 ജനുവരിയില്‍ മുംബൈയിലെ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സൗകര്യമൊരുക്കും. തുടര്‍ന്ന് 100 സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിയ്ക്കുമെന്നും സുന്ദര്‍ പിച്ചെ പറഞ്ഞു. ഹൈദരാബാദില്‍ ഗൂഗിള്‍ ക്യാംപസ് സ്ഥാപിയ്ക്കും. ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റ് കോഴ്‌സ് ഹൈദരാബാദിലും ബാംഗ്ലൂരിലും ഉണ്ടാകും. 11 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന ആന്‍ഡ്രോയ്ഡ് വണ്‍ നിര്‍മ്മിയ്ക്കും. 2 ജി കണക്ഷനില്‍ വേഗമേറിയ ഗൂഗിള്‍ സെര്‍ച്ച്. ടെലിവിഷനുകളിലും മറ്റ് മോണിറ്ററുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഗൂഗിള്‍ ക്രോംബിറ്റ് സ്റ്റിക് 7000 രൂപയ്ക്ക് ലഭ്യമാക്കും എന്നിവയാണ് സുന്ദര്‍ പിച്ചെ ഇന്ത്യയ്ക്ക് വേണ്ടി മുന്നോട്ട് വെച്ച് പദ്ധതികള്‍. ഡല്‍ഹിയില്‍ ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here