മോഹന്‍ലാല്‍ മീന ജോഡി വീണ്ടും.

ചരിത്ര വിജയം നേടിയ ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒരുമിച്ചെത്തുന്നു. ലാലിന്റെ നായികയായുള്ള മീനയുടെ തിരുച്ചുവരവിന് കളമൊരുക്കുന്നത് വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ് ആണ്.
ജിബുവിന്റെ പുതിയ ചിത്രത്തിലാകും ഇരുവരും ഒന്നിയ്ക്കുക.
സൂപ്പര്‍ഹിറ്റ് ചിത്രം ബാഗ്ലൂര്‍ ഡെയ്‌സിന്റെ നിര്‍മ്മാതാവായ, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ സോഫിയാപോളാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. കോഴിക്കോട് വെച്ചായിരിക്കും ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിക്കുക. ഐ.വി.ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ടിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here