ചെന്നിത്തലയുടെ കത്തില്‍ അന്വേഷണം വേണം : വി.എം.സുധീരന്‍

ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയ്ക്കയച്ച കത്ത് പാര്‍ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് തുടരുന്നതിന്റെ തെളിവായി കത്തിനെ ചൂണ്ടിക്കാട്ടുന്നു. പാര്‍ടിയില്‍തന്നെ ഇങ്ങനെയൊരു അഭിപ്രയം നിലനില്‍ക്കെ മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു കത്ത് താന്‍ അയച്ചിട്ടില്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നുമാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. തനിക്ക് സോണിയാഗാന്ധിയോട് എന്തെങ്കിലും പറയാന്‍ ഇങ്ങനെയൊരു മാര്‍ഗം ആവശ്യമില്ലെന്നും ചെന്നിത്തല പറയുന്നു. ഈ സാഹചര്യത്തിലാണ് കത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം വിഎം സുധീരന്‍ ഉന്നയിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായയക്ക് മങ്ങലേറ്റിട്ടുണ്ടെന്നും ഇത് കഴിഞ്ഞ തെരെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഇത് തുടര്‍ന്നാല്‍ വരും തെരെഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. കത്തില്‍ കെ.പി.സി.സി. ക്കെതിരെയും വിമര്‍ശനമുണ്ട്. താന്‍ 2010 ല്‍ കെ.പി.സി.സി. അധ്യക്ഷനായിരുന്നപ്പോള്‍ എടുത്ത തയ്യാറെടുപ്പുകളൊന്നും ഇത്തവണ തെരെഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. കത്തിന് പുറകെ, നേതാക്കള്‍ക്ക് 22 ന് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. കത്തിന്റ ഉടവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും സുധീരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here