കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കേരളത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ല : കേന്ദ്രം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ലെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍.
കേരളത്തില്‍നിന്നുള്ള മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട് സംബന്ധിച്ച് അടുത്ത മാസം അതത് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. നാല് ദിവസം വീതമായിരിക്കും ചര്‍ച്ച. ഫിബ്രവരിയില്‍ എം.പിമാരുമായും ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക എന്നും ജാവദേക്കര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here