Advertisement

ഡല്‍ഹി വിമാന അപകടം : നിശബ്ദനായി മന്ത്രി, ചോദ്യങ്ങളുമായി ബന്ധുക്കള്‍

December 23, 2015
0 minutes Read

ജവാന്റെ കുടുംബത്തിന് കണ്ണീരുമാത്രം, ഇതെന്തൊരു വിധി ? ചോദിക്കുന്നത് ഡല്‍ഹിയില ദ്വാരകയില്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബം. ചോദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട്.

ഇന്നലെയാണ് ഡല്‍ഹിയില്‍നിന്ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന വിമാനം ദ്വാരകയില്‍ തകര്‍ന്ന് 3 ബി.എസ്.എഫ്. ഉദ്യോഗസ്ഥരും 7 ടെക്‌നീഷ്യന്‍സും മരിച്ചത്. ഇവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സഫ്ദര്‍ജംഗ് വിമാനത്താവളത്തിലെത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്. കണ്ണീരില്‍ കുതിര്‍ന്ന ചോദ്യങ്ങളുമായാണ് ബന്ധുക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

മരിച്ച സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദര്‍ കുമാറിന്റെ മകള്‍ സലോണിയ തന്റെ അച്ഛന്റെ മരണത്തിന് കാരണമായ ദുരന്തത്തെ ചോദ്യങ്ങളിലൂടെ നേരിട്ടപ്പോള്‍ നിശബ്ദനായി കേട്ടുനിന്ന മന്ത്രിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

എന്തിനാണ് അവര്‍ക്ക് പഴയ വിമാനം നല്‍കിയത് ? വിഐപികള്‍ വരെ സഞ്ചരിക്കുന്ന വിമാനമായിട്ടും എങ്ങനെയാണ് ഇത് സംഭവിച്ചത് ? എന്നിങ്ങനെ ആ മകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top