വെള്ളാപ്പള്ളി ഹരജിയുമായി വീണ്ടും കോടതിയിലേക്ക്.

മത വിദ്വേഷം ഉണ്ടാക്കുന്ന വിവാദ പ്രസംഗം നടത്തി എന്ന തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ക്രിസ്മസ് അവധിക്കുശേഷമുള്ള ബെഞ്ച് മാറ്റം കൂടി പരിഗണിച്ചായിരിക്കും കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുക. കേസ് റദ്ദാക്കാന്‍ വെള്ളാപ്പള്ളി ഹൈക്കോടതിയില്‍ മുമ്പ് കേസ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
അഡ്വക്കേറ്റ് കമാല്‍ പാഷഷയാണ് ഹരജി പരിഗണിക്കുക എന്ന് അറിഞ്ഞാണ് ഹരജി പിന്‍വലിച്ചത്. കെ.എം. മാണിയുടെ മന്ത്രി സ്ഥാനം വരെ ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായ പരാമര്‍ശം നടത്തിയ കമാല്‍ പാഷ എന്തെങ്കിലും പറഞ്ഞാല്‍ അത് മോശമായ് ബാധിക്കുമെന്നതിലാലാണ് ഇങ്ങനെയൊരു തീരുമാനം.
ക്രിസ്മസ് അവധിയ്ക്ക് ശേഷം ജനുവരി 4 ന് ഹൈക്കോടതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ബെഞ്ച് മാറ്റം പതിവാണ്. അങ്ങനെയെങ്കില്‍ വീണ്ടും ഹരജി നല്‍കും. നിലവില്‍ ക്രിമിനല്‍ മിസല്ലേനിയസ് വിഭാഗത്തിലുള്ള കേസുകളാണ് കമാല്‍ പാഷ പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here