എല്‍പിജി സബ്‌സിഡി നഷ്ടമാകും.

പ്രതിവര്‍ഷം 10 ലക്ഷം രൂപ നികുതി വരുമാനമുള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും. ജനുവരി ഒന്നുമുതലാണ് ഈ ആനുകൂല്യം നഷ്ടമാകുക. ജനുവരി ഒന്നുമുതല്‍ സബ്‌സിഡി സിലിണ്ടറിന് അപേക്ഷിക്കുന്നവര്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി വരുമാനമില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റേതാണ് വിഞ്ജാപനം.
രാജ്യത്തെ ആകെ 16.35 കോടി എല്‍പിജി ഉപഭോക്താക്കളില്‍ 57.5 ലക്ഷം പേര്‍ സബ്‌സിഡി സ്വയം വേണ്ടെന്ന് വെച്ചിരുന്നു. ഓരോ വര്‍ഷവും എല്‍പിജി സബ്‌സിഡ് നല്‍കുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിന് നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് മുന്‍ സര്‍ക്കാര്‍ സബ്‌സിഡി വിതരണം ആധാര്‍ കാര്‍ഡ് വഴിയാക്കിയത്. ഇത് ഇപ്പോഴത്തെ സര്‍ക്കാരും തുടരുന്നു. കൂടുതല്‍ ബാധ്യത ഉണ്ടാകാത്തിരിക്കാനാണ് 10 ലക്ഷം രൂപ നികുതി വരുമാനമുള്ളവരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here