Advertisement

ഇന്ത്യ 308, രോഹിത്തിന് സെഞ്ച്വറി.

January 15, 2016
1 minute Read

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എടുത്തു. രോഹിത്ത് 124 ഉം രഹാന 89 ഉം കോലി 59 ഉം റണ്‍സ് വീതം നേടി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം മോശപ്പെട്ടതായിരുന്നു. ശിഖര്‍ ധവാന്‍ ആറ് റണ്‍സ് മാത്രമണെടുത്തത്.

രോഹിത്തും കോലിയും ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ട്‌കെട്ട് പടുത്തുയര്‍ത്തിയെങ്കിലും അനാവശ്യമായൊരു റണ്ണിന് ശ്രമിക്കവെ കോലിയുടെ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ അജിങ്ക്യ രഹാനെയുമായി ചേര്‍ന്ന് രോഹിത്ത് 255 റണ്‍സ് എന്ന നിലയിലേക്ക് സ്‌കോര്‍ ഉയര്‍ത്തി. 255 എന്ന സ്‌കോറില്‍ നില്‍ക്കയാണ് 124 റണ്‍സ് നേടിയ രോഹിത്ത് അണ്‍ഔട്ടാകുന്നത്. പിന്നീടെത്തിയ ധോണി 11 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ, അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് ഒറ്റയക്കം മറികടക്കാനായില്ല.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജയിംസ് ഫോക്‌നര്‍ 2 ഉം ബോളണ്ട്, പാരിസ്, ഹേസ്റ്റിങ്‌സ് എന്നിവര്‍ 1 ഉം വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറ്റ് മൂന്ന് വിക്കറ്റുകള്‍ റണ്‍ഔട്ടുകളായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top