Advertisement

മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി.

February 2, 2016
1 minute Read

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ഫെബ്രുവരി 16 ന് മന്ത്രി ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

‘ ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ ‘ എന്നാണ് മന്ത്രി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ചത്. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹര്‍ജി നല്‍കിയത്. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എം.എല്‍.എ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന ഉപമ നീതിപീഠത്തെ അവഹേളിക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ കോടതിയെ അപമാനിക്കുന്നതുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കെസി. മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യകുറ്റം ചുമത്തി നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ പരാമര്‍ശം. സ്വന്തം ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത പരാമര്‍ശം പിന്നീട് എല്ലാ മാധ്യമങ്ങളും വാര്‍ത്തയായി നല്‍കുകയും ചെയ്തു. വാര്‍ത്തയായ ശേഷവും പ്രസ്താവന പിന്‍വലിക്കാനോ തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല.

അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയോടെ മാത്രമേ സാധാരണ കോടതയിലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മന്ത്രിക്കെതിരായാണ് പരാതിയെന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗമായ അഡ്വക്കേറ്റ് ജനറലില്‍നിന്ന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരിക്കുന്നത്.

ജഡ്ജിമാരെ ശുംഭന്‍ എന്ന് അധിക്ഷേപിച്ച സിപിഐഎം നേതാവ് എം വി ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top