പരവൂർ ദുരന്തം; ജുഡീഷ്യറിയും ഇടപെടുന്നു. വെടിക്കെട്ട് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിയുടെ കത്ത്.

രാജ്യത്തെ നടുക്കിയ പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമനെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേശ് ഹൈക്കോടതിയ്ക്ക് കത്ത് നൽകി. കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് ജസ്റ്റിസ് തോട്ടത്തിൽ വി. രാധാകൃഷ്ണവൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് നാളെ വാദം കേൾക്കും.
ഉഗ്ര സ്‌ഫോടന ശേഷി ഉള്ള വസ്തുക്കൾ ഉത്സവങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും സ്‌ഫേടന ശേഷി കുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കണമെന്നും അല്ലാത്തവ ഉഴിവാക്കണമെന്നും കത്തിൽ പറയുന്നു. നിറമുള്ള ചൈനീസ് പടക്കങ്ങൾ പകരം ഉപയോഗിക്കാമെന്ന ആശയവും ജസ്റ്റിസ് കത്തിലൂടെ മുന്നോട്ട് വെക്കുന്നു.
അപകടമുണ്ടാകുമ്പോൾ ജുഡീഷ്യറിയടക്കം മാറിനിൽക്കാതെ ഇടപെടുന്ന കാഴ്ചയാണ് പരവൂർ വിഷയത്തിൽ കാണാൻ സാധിക്കുന്നത്. ഇന്നലെ പുലർച്ചെ പരവൂർ പുറ്റിങ്ങൽ അമ്പലത്തിൽ ഉണ്ടായ അപകടത്തിൽ 109 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here