കനയ്യയുടെ വാഹനത്തിന് കല്ലെറിഞ്ഞ ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാറിന് നേരെ ആക്രമണം നടത്തിയ 5 പേരെ പോലീസ് അറെസ്റ്റ് ചെയ്തു. ഇന്ന് രാവിലെ നാഗ്പൂരിൽ വച്ചാണ് കനയ്യ കുമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞ പ്രവർത്തകർ കനയ്യയെ ആക്രമിക്കാൻ ശ്രമിച്ചു. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂത്ത് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ജന്മദിന വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകവെ ആയിരുന്നു ആക്രമണം.
സംഘപരിവാറിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കുമെതിരെ നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മുമ്പ് പലപ്പോഴായി കനയ്യക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നെങ്കിലും ആക്രമണം ഇത് ആദ്യമാണ്. സംഭവത്തിൽ അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകരെയാണ് പോലീസ് അറെസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here