പ്ലാസ്റ്റിക് ബോട്ടിലുകൾ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്.
കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികൽ ഒറ്റത്തവണ ഉപയോഗിക്കാൻ മാത്രമുള്ളതാണെന്ന് എത്ര പേർക്ക് അറിയാം. അറിയുമെങ്കിലും പലരും അത് കാര്യമാക്കില്ല. കാരണം അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല എന്നതുതന്നെ.
സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികൾക്ക് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെത്തുന്നത് മാരകമായ അസുഖങ്ങൾക്ക് കാരണമാകും.
എങ്ങനെ പ്ലാസ്റ്റിക്കിലെ നല്ലതും ചീത്തയും തിരിച്ചറിയാം.
പിഇടി അഥവാ പിഇടിഇ
എച്ഡിപി അല്ലെങ്കിൽ എച്ഡിപിഇ
പിവിസി അഥവാ 3വി
ബോട്ടിൽ ചൂടാകുമ്പോൾ പിവിസി യിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിൻ, ഡയോക്സിൻസ് എന്നിവ പുറന്തള്ളും. ഇത് ശരീരത്തിലെത്തിയാൽ പ്രത്യുൽപാദന ശേഷി, ശാരീരിക വളർച്ച എന്നിവയെ സാരമായി ബാധിക്കും. കാൻസറിന് വരെ ഇത് കാരണമായേക്കാം.
എൽഡിപിഇ
പിപി
പിഎസ്
പിസി അഥവാ നോ ലേബൽ
ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ബോട്ടിലിൽ നൽകിയ ലേഭൽ നോക്കി മാത്രം സെലക്ട് ചെയ്യുക. എച്ഡിപിഇ അല്ലെങ്കിൽ പിപി എന്നിങ്ങനെ അടയാളപ്പെടുത്തിയ പ്ലാസ്റ്റക് ബോട്ടിലുകൾ മാത്രം വാങ്ങുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here