കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ.

കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നുതന്നെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രി കത്ത് നൽകും. വരൾച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊടും വരൾച്ചയാണ് ഇത്തവണ കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. വരൾച്ച തടയുന്നതിന് നടപ്പിലാക്കേണ്ട പദ്ധതികളിലേക്കായി കൂടുതൽ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടും. വരൾച്ചാബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്ന സംസ്ഥാനം നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നടപ്പിലാക്കാനാവില്ലെന്നാണ് അറിയിച്ചത്. ഈ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നും സർക്കാർ കത്തിൽ ആവശ്യപ്പെടും. കൊല്ലം പാലക്കാട് ജില്ലകളിലാണ് വരൾച്ച രൂക്ഷമായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here