ദിൽമയ്ക്കെതിരായ പ്രമേയം; വിധി ഇന്ന്

ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് ഇന്ന് നിർണ്ണായക ദിവസം. ദിൽമയ്ക്കെതിരായ പ്രമേയത്തിൽ സെനറ്റിൽ ചർച്ച പുരോഗമിക്കുകയാണ്. പകുതിയിലേറെപ്പേർ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ ദിൽമയ്ക്ക പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.
ഇംപീച്ച് നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിൽമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി കോടതി തള്ളിയതോടെ ദിൽമയ്ക്ക ഈ ദിവസം നിർണ്ണായകമാകും. വർദ്ധിച്ചുവരുന്ന പൊതുകടം മറച്ചുവെക്കാവൻ ദിൽമ 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യ.ത്തിൻറെ സമ്പദ്ഘടന സംബന്ധിച്ച വ്.യാജ രേഖകൾ പുറത്തുവിട്ടെന്നാണ് ആരോപണം. എന്നാൽ ദിൽമ ഇത് നിഷേധിച്ചിരുന്നു.
സെനറ്റിൽ 81 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 75 പേരും സെനറ്റിൽ സംസാരിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ൃ15 മിനുട്ട് സംയവും അനുവദിച്ചിട്ടുണ്ട്. ഇതുവരെ സംസാരിച്ചവരിൽ ഭൂരിഭാഗവും പ്രനേയതത്െ അനുകൂലിച്ചു. ചർച്ച പൂർത്തിയായതിന് ശേഷം ഇലക്ട്രോണിക് മെഷീനിൽ വോട്ട് രേഖപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here