Advertisement

പരസ്യപ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

May 14, 2016
0 minutes Read

രണ്ട് മാസം നീണ്ടു നിന്ന പൊതുപ്രചാരണത്തിന് അന്ത്യം കുറിച്ച് ഇന്ന് നാടെങ്ങും കൊട്ടിക്കലാശം. ഇന്ന് വൈകീട്ട് 5 മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. കൊട്ടിക്കലാശത്തിന്റെ ഭാഗമായി റോഡ് ഷോയും, മറ്റ് പ്രകടനങ്ങളും പൊതു നിരത്തുകളിൽ അരങ്ങേറും.

സൊമാലിയ വിവാദം, മദ്യ നയം , ജിഷയുടെ ക്രൂര മരണം തുടങ്ങി നിരവധി ചൂടുപിടിച്ച ചർച്ചകൾക്ക് സാക്ഷ്യം വഹിച്ച പ്രചാരണങ്ങളിയിരുന്നു ഈ കുറച്ച് ദിവസങ്ങളായി നടന്നിരുന്നത്. ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും തമ്മിലെ വാക്ക്‌പോര് വൻ ചർച്ചയായിരുന്നു. ഒടുവിൽ വിഎസിനെതിരെ കോടതിയിൽ പോലും പോകേണ്ടി വന്നു ഉമ്മൻ ചാണ്ടിക്ക്.

നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ഈ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം. ഇരുമുന്നണികൾക്ക് പുറമേ ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയും സജീവമായി പ്രചാരണത്തിലുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സിനിമാ താരങ്ങളുടെ സ്ഥാനാർത്ഥിത്വമാണ് മറ്റൊരു പ്രത്യേകത.

എം പിയായ് അധികാരമേറ്റ ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി കച്ചമുറുക്കുമ്പോൾ, പതിവു പോലെ വിഎസ് എന്ന തുറുപ്പ് ചീട്ട് ഇറക്കിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. മദ്യനയവും, സോളാറും, അഴിമതി ആരോപണങ്ങളുമായ് നട്ടം തിരിഞ്ഞ യുഡിഎഫ് കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രൊ, പോലുള്ള വികസനങ്ങളെ മുൻനിറുത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഞായറാഴ്ച്ച നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും സ്ഥാനാർതഥികൾ മുഴുവൻ. ഇത്തനണ 2.6 കോടി ജനങ്ങളാണ് പോളിങ്ങ് ബൂത്തിൽ എത്തുക. തിങ്കളാഴ്ച്ച നടക്കുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം 19 ന് അറിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top