ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ്

മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി വിഎസ് മാധ്യമങ്ങളെ കണ്ടു. എൽഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. ഏതെങ്കിലും ഒരു ബധൽ സ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്നെ നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ജനങ്ങളുടെ പിന്തുണ നന്ദിയോടെ സ്മരിക്കുന്നുവെന്നും വിഎസ്. ജനങ്ങളുടെ കാവലാളായി ജനങ്ങളോടൊപ്പം ഉണ്ടാകും എന്നും വിഎസ് കൂട്ടിച്ചേർത്തു. ഇതുവരെ കേരളം കണ്ട യുഡിഎഫ് ഭരണമായിരിക്കില്ല എൽഡിഎഫിന്റേത് എന്നും വിഎസ് പറഞ്ഞു. ജിഷ വധക്കേസിൽ സത്യസന്ധമായ അന്വേഷണം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും വിഎസ്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here