Advertisement

കാശ്മീർ താഴ്‌വരയിലെ 5 അത്ഭുതങ്ങൾ

May 24, 2016
0 minutes Read

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കാശ്മീരാണെന്ന് പറയാറുണ്ട്. കാശ്മീർ കണ്ടവരെല്ലാം ഇത് സമ്മതിക്കും. കാണാത്തവർ ആ കാഴ്ചകൾക്കായി കാത്തിരിക്കും. കാശ്മീർ യാത്രയ്ക്കിറങ്ങുന്നവർ ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നത് മറ്റൊരു സത്യം.

കാശ്മീർ എന്നു കേട്ടാൽ മനസ്സിലേക്ക് ഓടിയെത്തുന്ന ചില സ്ഥലങ്ങളുണ്ട് ശ്രീനഗറിലെ ദാൽ തടാകം, പഹൽഗാം ഗുൽമാർഗ്, ശങ്കരാചാര്യ ടെമ്പിൾ… ഇങ്ങനെ എല്ലാവരും പെട്ടന്ന് എത്തിപ്പെടുന്ന നിരവധി സ്ഥലങ്ങൾ. എന്നാൽ കാശ്മീരിന്റെ യഥാർത്ഥ സൗന്ദര്യം ഇനിയും അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത മറ്റ് ചില പ്രദേശങ്ങളിലാണെന്നാണ് കാശ്മീരിന്റെ ഹൃദയമിടിപ്പ് അറിയുന്നവരുടെ അഭിപ്രായം.

ഉഷ്ണ കാലത്ത് മറ്റെല്ലാം മറന്ന് പ്രകൃതിയിലേക്ക് ഇറങ്ങാം, പ്രകൃതിയിലുറങ്ങാം. അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത കാശ്മീരിന്റെ 5 അത്ഭുതങ്ങളിലേക്കെത്തൂ…

ചട്പൽ

ചുറ്റും പച്ചപ്പു നിറഞ്ഞ ആൽഫൈൻ കുന്നുകളാല്ലാതെ മറ്റൊന്നുമില്ല എന്നാൽ നീലാകാശത്തിനിടയിൽ ഈ പച്ചക്കുന്നുകൾ കണ്മിനും മനസ്സിനും കുളിർമയാണ്. കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ചട്പൽ. അധികമാരും തൊട്ടറിഞ്ഞിട്ടില്ലാത്ത പ്രകൃതിയുടെ നിശബ്ദ സൗന്ദര്യമെന്ന് വിശേഷിപ്പിക്കാം ചട്പലിനെ.


ദക്‌സം

സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിൽ ഒരു മനോഹര പ്രദേശം അതാണ് ദക്‌സം. ബ്രിൻഗി നദിയുടെ താഴ് വരയിലെ ഒരു ചെറുഗ്രാമമാണ് ഇത്. ഏകാന്ത ഏറെ ഇ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട സ്ഥലമാണ് ദക്‌സം. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ദക്‌സം സന്ദർശിക്കാൻ അനുയോജ്യം.


വർവാൻ താഴ്‌വാര

വർവാൻ നദീതീരത്തോട് ചേർന്നുള്ള മനോഹരമായ താഴ്‌വാര. പ്രകൃതിയെ സ്‌നേഹിക്കുന്നവരെ കാത്തിരിക്കുന്ന കാശ്മീർ താഴ്‌വരകളിൽ ഏറ്റവും സുന്ദരം. കാശ്മീർ താഴ്‌വരയ്ക്കും ലഡാക്കിനും മധ്യേ 7000 അടി ഉയരത്തിലാണ് ഈ പ്രദേശം.

ഗുരേസ്

ശ്രീനഗറിൽ നിന്ന് 123 കിലോമീറ്റർ അകലെ 8000 അടി ഉയരത്തിലാണ് ഗുരേസ്. നീലം നദിയാൽ പ്രസിദ്ധമാണ് ഈ പ്രദേശം. സാഹസിക യാത്രികർക്ക് പ്രയപ്പെട്ട സ്ഥമാണ് ഗുരേസ്. പിരമിഡ് ആകൃതിയിലുള്ള ഹബ്ബ ഖതൂൺ പീക് ഇവിടെയാണെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. വലിയ ഒരു വിഭാഗം വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഗുരേസ്. തവിട്ട് കരടി (ബ്രൗൺ ബിയർ), മഞ്ഞ് പുലി(സ്‌നോ ലിയോപാഡ്) എന്നിവയും ഇവിടെ കാണാം.

ഭദെർവാ

അധികമാരും അറിഞ്ഞിട്ടില്ലാത്ത കാശ്മീരിലെ മനോഹര പ്രദേശം. സാഹസികത ഇഷ്ടപ്പെടുന്നവരെ ഏറെ ആകർഷിക്കുന്ന പ്രകൃതി. പാരാഗ്ലൈഡിങ്, സ്‌കീയിങ്, പർവ്വതാരോഹണം, റാഫ്റ്റിങ്, മലകയറ്റം അല്ലെങ്കിൽ, ആംഗ്‌ളിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഏറെ സാധ്യതയുള്ള സ്ഥലം കൂടിയാണ് ഭദെർവാ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top