വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റ് പണിമുടക്കി. പ്ലസ് വണ്‍ പ്രവേശനം അവതാളത്തിലേക്ക്.

കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റ് തകരാര്‍ മൂലം കുട്ടികളെ വലയ്ക്കുന്നു. മണിക്കൂറുകളും ദിവസങ്ങളും എടുത്താണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്ന കടമ്പ കുട്ടികള്‍ പൂര്‍ത്തിയാക്കുന്നത്.
ഈ മാസം 31നാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയ്യതി.
കുറേയധികം കുട്ടികള്‍ ഒരേ സമയം ഒന്നിച്ച് സൈറ്റില്‍ എത്തുമ്പോഴാണ് പ്രശ്നം സംഭവിക്കുന്നതെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇപ്പോള്‍ സ്റ്റേറ്റ് സിലബസ്സിലെ കുട്ടികള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ദിവസങ്ങള്‍ക്കകം സി.ബി.എസ്.ഇ റിസള്‍ട്ട് വരും. അതോടെ സൈറ്റിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയോളമകും. അപ്പോള്‍ ഇപ്പറഞ്ഞ പ്രശ്നവും ഇരട്ടിയാകില്ലേ എന്നാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയും ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here