മലാപ്പറമ്പ് സ്‌കൂൾ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് മലാപ്പറമ്പ് സ്‌കൂൾ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്‌കൂൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇത് നടപ്പിലാക്കാൻ എത്തിയ അധികൃതരെ ഇന്നും നാട്ടുകാർ തടഞ്ഞു. സ്‌കൂൾ പൂട്ടാനെത്തിയ എ ഇ ഒ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു. മലാപ്പറമ്പ് എ യു പി സ്‌കൂൾ പൂട്ടി ഈ മാസം 27 നകം പൂട്ടി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാൻ എത്തിയ തന്നെ നാട്ടുകാർ തടഞ്ഞെന്ന് എ ഇ ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽരകിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധം നടത്തിവരികയാണ്.
സ്‌കൂളിന്റെ മുൻ മാനേജരാണ് ഹൈക്കോടതിയിൽനിന്ന് സ്‌കൂൾ പൊളിച്ചുമാറ്റണമെന്ന വിധി നേടിയത്.
2014 ഏപ്രിൽ 11 ന് അർധരാത്രി മാനേജ്‌മെന്റ് പൊളിച്ചു നിക്കിയ മാലാപ്പറമ്പ് സ്‌കൂൾ ജനകീയ കമ്മിറ്റി പുനർനിർമ്മിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ പൊളിച്ചുമാറ്റിയതോടെ മുടങ്ങിയ ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും സ്‌കൂൾ പൊളിക്കാൻ ശ്രമം നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here