മമ്താ മോഹന്‍ദാസിന്റെ ഒഫീഷ്യല്‍ ഫെയ്സ് ബുക്കില്‍ ‘അറിയാതെ’ കയറിപ്പറ്റിയ കടക്കാരനിതാ…

കുരുവിക്കൂട് കവലയിലെ പൂര്‍ണ്ണിമ ബേക്കറിയിലെ സുനിയ്ക്ക് ഇത് വരെ അത്ഭുതം മാറിയിട്ടില്ല. ഒരു പെണ്‍കുട്ടി കടയില്‍ വന്ന് സംസാരിച്ച് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കില്‍ ഇടും വരെ സുനിയുടെ ജീവിതം എന്നത്തേയും പോലെയായിരുന്നു. എന്നാല്‍ ഇന്ന് ആളൊരു സൂപ്പര്‍ സ്റ്റാറാണ്. കാരണം സുനിയുടെ ഫോട്ടോ എടുത്തതും അത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും മമ്താ മോഹന്‍ദാസാണ്. ഞെട്ടണ്ട!! ആ തണുത്ത വെളുപ്പാന്‍ കാലത്ത് സുനിച്ചേട്ടന്റെ കടയില്‍ വന്ന് കാപ്പി കുടിച്ചതും ഫോട്ടോ എടുത്തും മമ്താ മോഹന്‍ദാസ് തന്നെ!
മമ്താ മോഹന്‍ദാസിനെന്താ ഈ കടയില്‍ കാര്യം എന്ന് ചിന്തിക്കുന്നവരോട്.. ആക്ച്വലി മംമ്ത വാഗമണിലേക്കുള്ള യാത്രയിലായിരുന്നു. വഴിയില്‍ വച്ച് കാപ്പികുടിക്കാന്‍ കയറിയതാണ് സുനിയുടെ കടയില്‍. ആകെ ചെറിയൊരു കടയാണ് ഇത്. നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. ടൂറിസം റൂട്ടിലാണ് കടയെന്നത് കൊണ്ട് കസ്റ്റമേഴ്സിന്റെ കുത്തൊഴുക്കാണിവിടെ. അതിനിടെയില്‍ മംമ്താ മോഹന്‍ദാസിനെ സുനി തിരിച്ചറിഞ്ഞില്ല എന്നു പറയാന്‍ ആവില്ല. മമ്തയെ സുനിയ്ക്കക്കറിയില്ലായിരുന്നു എന്നതാണ് സത്യം.
കടയില്‍ എത്തുന്ന ഒരാളെപ്പോളും സുനി ശ്രദ്ധിക്കാതിരിക്കില്ല. അതാണ് സുനിയുടെ കടയുടെ ഒരിത്. എല്ലാവരേയും തൃപ്തിപെടുത്തും. ഒരാള്‍ക്കും പ്രത്യേക പരിഗണന നല്‍കുകയും ഇല്ല. എന്നാല്‍ ഈ നന്മ നിറഞ്ഞ കച്ചവട ചാതുരി മനസിലാക്കിയതോടെയാണ് ഫോണ്‍ നമ്പറും വാങ്ങി ഇറങ്ങുന്നതിന് മുമ്പായി ഒരു ഫോട്ടോയ്ക്ക് മമ്ത ക്ഷണിച്ചത്. അപരിചതയായ പെണ്‍കുട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ ഒരു ചമ്മല്‍ കാണിച്ചതോടെ ‘ചേട്ടന്‍ അവിടെ നിന്നോ ഇവിടെ നിന്ന് ഫോട്ടോ എടുത്തോളാ’മെന്ന് പറഞ്ഞു മമ്ത. അതോടെ വന്‍ ചര്‍ച്ചാ വിഷയം ആകുന്ന സെല്ഫിക്ക് ഫ്ലാഷ് മിന്നി. സെല്ഫിയും എടുത്ത് ടാറ്റായും പറഞ്ഞ് മമ്ത പോയി.
പിന്നീട് അങ്ങോട്ട് സുനിച്ചേട്ടന്റെ ഫോണിന് റെസ്റ്റ് ഇല്ലായിരുന്നു.
മമ്തയുടെ ഒഫീഷ്യല്‍ പേജില്‍ സുനിയുടെ ഫോട്ടോ കണ്ടതോടെ തലങ്ങും വിലങ്ങും വിളിവന്നു. അപ്പോഴാണ് തൊട്ടുമുമ്പേ വന്ന പെണ്‍കുട്ടിയുടെ താരമൂല്യം സുനിയ്ക്ക് മനസിലായത്. ദാ.. ഇപ്പോ മംമ്തയുടെ കൂടെ ഫോട്ടോ എടുത്ത ചേട്ടന്റെ കട എന്നും പറഞ്ഞാ ആളുകള്‍ ഈ കടയിലേക്ക് തള്ളിക്കയറുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here