തൊട്ടുപോകരുത് അതിരപ്പിള്ളിയെ

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് പുതിയ സർക്കാർ പറഞ്ഞു കഴിഞ്ഞു. തൊട്ടുപുറകെ എത്തി ഹാഷ് ടാഗ് #തൊട്ടുപോകരുത്.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നാണ് ഈ ഹാഷ്ടാഗിനൊപ്പം അണിനിരക്കുന്നവർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
ചാലക്കുടി പുഴയിൽ ഏഴാമത്തെ അണക്കെട്ടാണ് അതിരപ്പിള്ളി പദ്ധതിയിലൂടെ നടപ്പിലാക്കാൻ പോകുന്നത്. വാഴച്ചാലിൽനിന്ന് വെള്ളം പവർഹൗസ് വഴി ടണലിലൂടെ വഴി തിരിച്ചുവിടുന്നതാണ് പദ്ധതി. ഇത് നിലവിലെ വെള്ളച്ചാട്ടത്തെ സാരമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.
Also Read : മനോഹരിയായ അതിരപ്പിളളി!!! – 360° View
വെള്ളച്ചാട്ടത്തെ സംരക്ഷിക്കാൻ ഡാമിന് തൊട്ടു താഴെയായി ചെറിയ പവർ ഹൗസ് നിർമ്മിക്കുമെന്നും ഒന്നര മെഗാവാട്ടിന്റെ രണ്ട് ചെറിയ ജനറേറ്റർ സ്ഥാപിക്കുമെന്നും അതിൽ ഒരെണ്ണം മാത്രം ഓടിക്കുമെന്നും കെഎസ്ഇബി പറയുന്നുണ്ടെങ്കിലും ഇതൊന്നും ഈ ആവാസ വ്യവസ്ഥ നേരിടാനിരിക്കുന്ന വിപത്തിനെ ഇല്ലാതാക്കാൻ ഉതകുന്നതല്ലെന്നാണ് ഇവർ പോസ്റ്റുകളിലൂടെ പറഞ്ഞുവെക്കുന്നത്.
നിലവിൽ 3000 ലിറ്റർ മുതൽ 14000 ലിറ്റർ വരെ വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോകുന്നത്. ഞങ്ങളുടെ കാടിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമ്മിപ്പിക്കുന്ന പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here