Advertisement

കടലിലൂടെ ഒറ്റയ്ക്ക് 6000കിലോമീറ്റര്‍ സഞ്ചാരം അതും എഴുപതാം വയസ്സില്‍ !!

May 31, 2016
0 minutes Read

എഴുപതാം വയസ്സില്‍ കടലിലൂടെ 6000 കിലോമീറ്റര്‍ യാത്ര.. അതും ഒറ്റയ്ക്ക്.. പോളണ്ടുകാരന്‍ അലക്സാണ്ടര്‍ ദോബെ വ്യത്യസ്തനാണ്. ഇന്നലെ അമേരിക്കയില്‍ നിന്ന് ഒരു ചെറുവഞ്ചിയില്‍ ഇദ്ദേഹം യാത്ര തുടങ്ങിയിട്ടുണ്ട്. ഈ യാത്രയ്ക്ക് ഒരു ലക്ഷ്യം ഉണ്ട്. സെപ്തംബര്‍ ഒമ്പതിന്  ദൊബെയുടെ പിറന്നാള്‍ ദിനമാണ് അന്ന് പോര്‍ച്ചുഗല്ലിലെ ലിസ്ബണ്ണിലെത്തണം. അത്തരത്തിലാണ് യാത്ര ക്രമീകരിച്ചരിക്കുന്നത്.
2010ലും 2013ലും ദൊബെ ഇത്തരം സാഹസിക യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 2010ല്‍ ആരംഭിച്ച യാത്ര അവസാനിച്ചത് 2011 ലാണ്. ഈ യാത്ര അത്ലാന്റിക്ക് സമുദ്രത്തിലൂടെയായിരുന്നു. സെനഗലിലെ ദാഖറില്‍ നിന്ന് ബ്രസീലിലെ അകാറോയിലേക്കായിരുന്നു ഇത്. 2013ലെ യാത്ര ലിസ്ബണില്‍ നിന്ന് ഫ്ളോറിഡയിലേക്ക് ആയിരുന്നു. അന്ന് ശക്തമായ കാറ്റിനേയും കടല്‍ക്ഷോഭത്തെയും അതിജീവിച്ചാണ് ദോബെ യാത്ര പൂര്‍ത്തിയാക്കിയത്. 2015 ല്‍ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ലോക സാഹസികനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top