കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സിനിമാക്കൂട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകളെ സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകൾ. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളുടേയും ഉടമകൾ ഇവരായിരിക്കും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റേതായിരുന്നു. ഈ ഓഹരികളാണ് ഇവർ ഏറ്റെടുക്കുക. ബാക്കി 20 % ഓഹരിയുടെ ഉടമയായി സച്ചിൻ തുടരും.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഉടമകളെ പ്രഖ്യാപിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചിനെ മന്ത്രി ഇ പി ജയരാജൻ ഡോ ടി എൻ തോമസ് ഐസക് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here