രാമകൃഷ്ണന്‍ കാണിക്കുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം.

പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം കൊണ്ടാണ് രാമകൃഷ്ണന്‍ തനിക്കെതിരെ വ്യാജ പരാതികള്‍ ഉന്നയിക്കുന്നതെന്ന് സാബുമോന്‍. രാമകൃഷ്ണന് ഇതില്‍ സാമ്പത്തികലാഭം ഉണ്ടെന്നും സാബു ആരോപിക്കുന്നുണ്ട്. മണിയുടെ മരണത്തില്‍ ഇരുവരും നടത്തുന്ന ഫെയ്സ് ബുക്ക് യുദ്ധത്തിലെ ഏറ്റവും പുതിയ പോസ്റ്റിലാണ് സാബു ഇങ്ങനെ പ്രതികരിക്കുന്നത്. ചേട്ടന്‍ മരിച്ച ഒരു സഹോദരന്റെ വേദന മനസിലാക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇരുപത്തിയഞ്ചോളം പേര്‍ മണിചേട്ടനെ അന്ന് കാണാന്‍ എത്തിയിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്നെമാത്രം രാമകൃഷ്ണന്‍ എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധിക്കണം എന്നും സാബു ഫെയ്സ് ബുക്കില്‍ എഴുതുന്നു. ഈ വ്യാജ പ്രചരണം നടത്തുമ്പോള്‍ എന്റെ കുടുംബത്തിന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഇങ്ങനെ തന്നെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരെ രാമകൃഷ്ണന് നോട്ടീസ് അയയ്ക്കുകയാണെന്നും ഫെയ്സ് ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.
മറ്റൊരു പോസ്റ്റില്‍ രാമകൃഷ്ണന്റെ ആക്രമണങ്ങളില്‍ നിന്നും കലാഭവന്‍ മണിയുടെ കുടുംബത്തിനെ സംരക്ഷിക്കാന്‍ ജാഗരൂഗരായി ഇരിക്കുകയാണ് മണിച്ചേട്ടനെ സ്നേഹിക്കുന്നവ്ര ചെയ്യേണ്ടതെന്നും സാബുമോന്‍ എഴുതിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താം എന്നാണ് ആ പോസ്റ്റിനു അവസാനം സാബുമോന്‍ എഴുതിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here