മനസ്സിലൊരു സിനിമാസ്വപ്നമുണ്ടോ;കയ്യിലൊരു കഥയുണ്ടോ;പപ്പായ മീഡിയ നിങ്ങളെ കാത്തിരിക്കുന്നു!!

കയ്യിലൊരു സിനിമാക്കഥയുണ്ടോ,എങ്കിൽ പപ്പായ മീഡിയ കഥ കേൾക്കും. മലയാളസിനിമാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംവിധായകൻ ആഷിക് അബുവും കൂട്ടുകാരുമാണ് പപ്പായ മീഡിയ വഴി മറ്റൊരു പുത്തൻ ആശയവുമായി എത്തിയിരിക്കുന്നത്.സിനിമയുടെ രചനാവഴികളിലേക്കും നിർമാണരംഗത്തേക്കും കടന്നുവരാൻ നവാഗതർക്ക് ഇതിലൂടെ അവസരം ലഭിക്കും.
. രണ്ട് ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് പ്രക്രിയ. നിങ്ങളുടെ സ്റ്റോറി ഐഡിയ അല്ലെങ്കിൽ സ്റ്റോറി സംബന്ധിച്ച സിനോപ്സിസും അതു സംബന്ധിച്ച് ചെറിയ വിശദീകരണവും HEYWEARELISTENING@gmail.com എന്ന ഇമെയ്ലിൽ അയയ്ക്കുക.ലഭിക്കുന്ന കഥ താല്പര്യം ജനിപ്പിക്കുന്നതാണെങ്കിൽ പപ്പായയിൽ നിന്ന് നിങ്ങൾക്ക് വിളി വരും. നേരിട്ട് കാണാനും കഥ പറയാനുമുള്ള ദിവസം അറിയിക്കും. ഇമെയിൽ വഴി അയയ്ക്കുന്ന കഥകളോ ആശയങ്ങളോ മാത്രമായിരിക്കും പരിഗണിക്കുകയെന്നത് പ്രത്യേകം ശ്രദ്ധിക്കുക.അപ്പോ റെഡിയല്ലേ,നിങ്ങളുടെ സ്വപ്നങ്ങളിലെ ആ സിനിമാക്കഥ പറയാൻ!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here