ഇത് ഏണസ്റ്റി ഷെപ്പേഡ്. ഇവര്‍ക്ക് എണ്‍പത് വയസ്സുണ്ട്. വിശ്വസിക്കുമോ?

ഇത് ഏണസ്റ്റി ഷെപ്പേഡ്. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ ബോഡി ബിള്‍ഡര്‍. ശരീരം ഒരു ഇരുപതുകാരിയെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഇന്ന് ഇവരുടെ എത്രാമത്തെ പിറന്നാളാണെന്നറിയാമോ?
എണ്‍പതാം പിറന്നാള്‍!!!ഞെട്ടിയോ? 2010 ലെ ഏറ്റവും പ്രായമേറിയ ബോഡി ഡിള്‍ഡര്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമയാണ് ഏണസ്റ്റി ഷെപ്പേര്‍ഡ്
പറയാന്‍ വന്നത് അതല്ല, കുറച്ച് വര്‍ഷങ്ങള്‍ മുന്പ് വരെ ഏതൊരു സാധാരണക്കാരിയേയും പോലെയായിരുന്നു ഇവരും. 56ാം വയസ്സില്‍ എയ്റോബ്ക്സ് ചെയ്യാനെത്തിയതോടെയാണ് ബോഡി ബിള്‍ഡിംഗില്‍ ഏണസ്റ്റി ഷെപ്പേര്‍ഡിന് കമ്പം കയറുന്നത്. ഇതോടെ നല്ല ട്രെയിനറിനെ കണ്ടെത്തി ഇവര്‍ വര്‍ക്ക് ഔട്ട് ആരംഭിച്ചു.
മൂന്ന് മണിയ്ക്കാണ് ഏണസ്റ്റി ഷപ്പേഡിന്റെ ഒരു ദിവസം ആരംഭിക്കുക, ആദ്യം മെഡിറ്റേഷനാണ്. അത് കഴിഞ്ഞ് ജോഗിംങിന് പോകും. എട്ടുമണിയോടെ ജിമ്മിലേക്ക് പോകും. ഇതിനിടെ ഏതൊരു സാധാരണ വീട്ടമ്മയേയും പോലെ വീട്ടിലെ കാര്യങ്ങളും ഭര്‍ത്താവ് കോളിന്റെ കാര്യങ്ങളം ഭംഗിയായി ഇവര്‍ നോക്കും. പത്ത് മണിയോടെ ഉറക്കം.
ഇത്തരത്തില്‍ ശരീരം ശ്രദ്ധിക്കാന്‍ വയസ് ഒരു പ്രശ്നമല്ലെന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് എന്തെങ്കിലും വേണോ?
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here