തലശ്ശേരിയില്‍ സിപിഎം ഒാഫീസ് ആക്രമിച്ചു എന്നാരോപിച്ച് ജയിലിലടച്ച യുവതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തലശേരി കുട്ടിമാക്കൂലിൽ സിപിഎം ഒാഫിസിനകത്തു കയറി സിപിഎം പ്രവർത്തകനെ മർദിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യുവതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.അഞ്ജനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ജന അപകടനില തരണം ചെയ്തിട്ടുണ്ട്.
ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഐ.എൻ.ടി.യു.സി നേതാവ് എൻ.രാജന്റെ മക്കളായ അഖില,അഞ്ജന എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്‌ഐ തിരുവങ്ങാട് മേഖലാ സെക്രട്ടറിയും സിപിഎം അംഗവുമായ ഷിജിനെ ആക്രമിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.അഖിലയുടെ ഒന്നരവയസ്സുകാരി മകളും ഇവർക്കൊപ്പം ജയിലിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here