രോഗമറിഞ്ഞ് യോഗ ചെയ്യാം, പ്രമേഹം ഇല്ലാതാക്കാം

യോഗയിലൂടെ രോഗശാന്തി നേടാനാകുമെന്നതിന് ആർക്കും സംശയമുണ്ടാകില്ല. ലോകം രണ്ടാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്ന ഇന്ന് യോഗയുടെ ഈറ്റില്ലമായ ഇന്ത്യയിൽ ഉടനീളം യോഗ ആഭ്യസിക്കുകയും അഭിമാനത്തോടെ ദിനം ആഘോഷിക്കുകയുമാണ്.
രോഗലക്ഷണത്തെയല്ല രോഗ കാരണത്തെയാണ് ചികിത്സിക്കേണ്ടതെന്നിരിക്കെ പലപ്പോഴും നമ്മൾ കൈകാര്യം ചെയ്യാറുള്ളത് ബാഹ്യമായ രോഗലക്ഷണത്തെ മാത്രമാണ്. അസുഖം വരുന്നതിനും മുമ്പേ തടയാമെങ്കിൽ അതല്ലേ അത്യുത്തമം.
പ്രമേഹ ബാധിതരായ രോഗികൾ മറ്റ് പല രോഗങ്ങളുടേയും പിടിയിലകപ്പെടാൻ സാധ്യതയേറെയാണ്. പ്രമേഹം ഉണ്ടെങ്കിൽ രക്ത സമ്മർദ്ദവും കൊളസ്‌ട്രോളും കൂടെയുണ്ടാകും. ഇനി പ്രമേഹവും രക്ത സമ്മർദ്ദവും ഒപ്പമെത്തിയാലോകടുകത്ത വൃക്കരോഗങ്ങൾക്കും സാധ്യതയേറെ. പ്രമേഹം വർദ്ധിച്ച് അത് റെറ്റിനയെ ബാധിക്കുകയും കാഴ്ച തകരാറുണ്ടാകുകയുമാകാം.
മരുന്നുകളാണ് പലരും പ്രമേഹ ശമനത്തിന് ഉപയോഗിക്കുന്നത്. പാർശ്വബലങ്ങളുള്ള മരുന്നുകൾ ശരീരത്തിലേക്കെത്തുന്നതിലും നല്ലതല്ലേ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ ജീവിതചര്യയാക്കുന്നത്.
പ്രമേഹ രോഗികൽ പരിശീലിക്കേണ്ട യോഗാസനങ്ങൾ
ഭുജംഗാസനം
ധനുരാസനം
വക്രാസനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here