കോടികളുടെ ഭൂമി സർക്കാരിന് നഷ്ടമാക്കിയതാര് ?

തൃശ്ശൂർ ബാനർജി ക്ലബ് കോടികളുടെ സർക്കാർ ഭൂമി കൈക്കലാക്കിയ വഴികൾ തുറന്നു കാട്ടുന്നു
ഹരീഷ് വാസുദേവ് / പുഴ മുതൽ നക്ഷത്രം വരെ
തൃശൂർ നഗരമദ്ധ്യത്തിൽ 51 സെന്റ് സ്ഥലം നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന നഗരത്തിലെ മുതലാളിമാരുടെ ക്ലബ്ബായ ബാനർജി ക്ലബ്ബിനു ഭൂമി തിരിച്ചു തരാൻ 2007 ൽ വി.എസ് സർക്കാർ നോട്ടീസ് കൊടുക്കുന്നു. നോട്ടീസിനെതിരെ ബാനർജി ക്ലബ് അഡ്വ.കെ.പി.ദണ്ഡപാണി വഴി ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് 2008 ൽ കേസ് സർക്കാരിന് അനുകൂലമായി വിധിക്കുന്നു. 6 മാസത്തിനകം ഭൂമി സർക്കാരിനു തിരിച്ചു നൽകാൻ ഉത്തരവാകുന്നു. WPC No.28735 / 2005.
2008 ൽ ദണ്ഡപാണി വക്കീൽ വഴി ക്ലബ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുന്നു. ആ സർക്കാർ പോകുന്ന 2011 വരെ അപ്പീൽ വാദത്തിനു അടുപ്പിക്കുന്നില്ല. അഡ്വ.ദണ്ഡപാണി 2011 ൽ അഡ്വക്കറ്റ് ജനറൽ ആകുന്നു. ക്ലബ് അവരുടെ കേസ് മറ്റൊരു അഭിഭാഷകനെ ഏൽപ്പിക്കുന്നു.
സർക്കാരിനു വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ സുശീല ഭട്ട് ഡിവിഷൻ ബെഞ്ചിൽ ശക്തിയുക്തം സർക്കാരിനു വേണ്ടി വാദിക്കുന്നു. പൊടുന്നനെ അഡ്വ.ജനറൽ ഓഫീസിൽ നിന്ന് ഫയൽ വിളിപ്പിച്ച് ആ കേസ് അഡീ.അഡ്വക്കറ് ജനറൽ ജലീലിനെ ഏൽപ്പിക്കുന്നു. 2015 ൽ കേസ് വാദത്തിനു എടുപ്പിക്കുന്നു. കേസ് സർക്കാർ ദയനീയമായി തോൽക്കുന്നു. WA No.2423 of 2008.
കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ക്ലബിന് സ്വന്തം!! കേസ് സർക്കാർ തോറ്റതാണോ അതോ തോറ്റു കൊടുത്തതോ?
ഉമ്മൻ ചാണ്ടി സർക്കാരിന്റെ തട്ടിപ്പുകൾ അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതി ഇതും കൂടി അന്വേഷിക്കുമോ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here