Advertisement

ബ്രാഹ്മിണ്‍സ് കറി പൗഡര്‍, നമ്പൂതിരീസ് അച്ചാര്‍, ഹലാല്‍ ചിക്കന്‍…കൂട്ടത്തിലേക്ക് ഇനി ദളിത് ഫുഡും

June 29, 2016
0 minutes Read

ബ്രാഹ്മിണ്‍സ് കറി പൗഡര്‍, നമ്പൂതിരീസ് അച്ചാര്‍, ഹലാല്‍ ചിക്കന്‍..ഇകൂട്ടത്തിലേക്ക് എത്തുന്നു ദളിത്ഫുട്സ്. ദളിത് ഇന്ത്യന്‍ ചേമ്പറിന്റെ അഡ്വൈസറും ബിസിനസ്സുകാരനുമായ ചന്ദ്രഭന്‍ പ്രസാദാണ് ഇതിന് ദളിത് ഫു‍ഡിന്റെ പുറകില്‍. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ദളിത് ഭക്ഷണം കഴിക്കാമെങ്കില്‍ അവര്‍ക്കെങ്ങനെ ദളിതരെ തൊടാതിരിക്കാന്‍ ആകുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇ കോമേഴ്സായാണ് ആദ്യഘട്ടത്തില്‍ ദളിത് ഭക്ഷണങ്ങള്‍ വിപണിയിലെത്തുക. ഒരു പരീക്ഷണം എന്ന നിലയിലാണ് ഇതുമായി മുന്നോട്ട് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദളിതനെന്ന ലേബലില്‍ ബിസിനസ് ചെയ്യാന്‍ പറ്റാത്ത എല്ലാവര്‍ക്കും ഇതുമായി സഹകരിക്കാനും സൗകര്യമൊരുങ്ങും. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഇത് ലഭ്യമാകുക.മല്ലിപ്പൊടി, മാങ്ങാ അച്ചാര്‍, മഞ്ഞല്‍പ്പൊടി, മുളക് പൊടി എന്നിവയാണ് ആദ്യം വിപണിയിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top