അഞ്ച് നേരം ചോറും ബീഫും; പത്ത് വയസിൽ പ്രായം 192 കിലോഗ്രാം

പത്തുവയസ്സുകാരൻ ആര്യ പ്രമാനയ്ക്ക് തൂക്കം 192 കിലോഗ്രം. കൂട്ടുകാരോടൊപ്പം കളിച്ചുനടക്കേണ്ട ഈ പ്രായത്തിൽ അൽപ ദൂരം നടക്കാൻപോലുമാകുന്നില്ല ആര്യന്.
ഭാരം ഇത്രയൊക്കൊ ആയെങ്കിലും ഭക്ഷണ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഈ ബാലനില്ല. ഏത് സമയവും ഭക്ഷണവും മൊബെലിൽ ഗെയിം കളിയും മാത്രമാണ് ആകെ ജോലിയും വിനോദവും. മകന്റെ ഈ അവസ്ഥയിൽ ഏറെ ദു:ഖിതയാണ് ആര്യന്റെ അമ്മ.
ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ ാര്യ രണ്ട് പേർക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ഒറ്റ നേരംകൊണ്ട് കഴിച്ചുതീർക്കുന്നത്. അഞ്ച് നേരവും ചോറുവേണം ഒപ്പം ബീഫും.
വലിയ അസുഖങ്ങളൊന്നും ഇല്ലെങ്കിലും ആര്യന് ശ്വാസംമുട്ട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഹാരത്തിൽ നിയന്ത്രണം വരുത്തുന്നതോടൊപ്പം ഡോക്ടറുടെ നിർദ്ദേശം തേടുന്നതും ഇവരുടെ പരിഗണനയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here