മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്കെതിരെ കുരുന്നുകള്‍ നിരത്തിലിറങ്ങി!

സ്ക്കൂള്‍ പരിസരത്തും പുഴയിലേക്കും മാലിന്യം തള്ളുന്ന മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്കെതിരെ കുരുന്നുകള്‍ നിരത്തിലിറങ്ങി. കുഞ്ഞുങ്ങളും അധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചത്.
പഴയമൂന്നാറിലെ ഈ കുരുന്നുകളുടെ സ്ക്കൂള്‍ മുറ്റത്തെ ഓടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കമുള്ളവ ഒഴുക്കിവിടുന്നത്. ദുര്‍ഗന്ധം കൊല്ലങ്ങളായി സഹിക്കുകയാണ് കുട്ടികള്‍. ആംഗല തമിഴ് മീഡിയം എന്ന ഈ സ്ക്കൂളിന് സമീപത്തുള്ള അഞ്ച് റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാള്‍ ഇതേ വരെ റിസോര്‍ട്ടുകള്‍ ഇത് അനുസരിച്ചിട്ടില്ല. തിങ്കളാഴ്ച സ്ക്കൂള്‍ തുറക്കുമ്പോള്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാലത്തേയ്ക്ക് സമരം നടത്തുമെന്നാണ് കുട്ടികള്‍ നല്‍കിയ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here