ശക്തമായ പേമാരിയിൽ 9 മരണം

ഉത്തരാഖണ്ഡിൽ ശക്തമായ മഴയിൽ ഒമ്പത് പേർ മരിച്ചു. ചമേലി ജില്ലയിലെ ശക്തമായ ഉരുൾപൊട്ടലിൽ വീടുകൾ ഒലിച്ചു പോയി. പിതോരഗഡ് ജില്ലയിലെ മേഘവിസ്‌ഫോടനമാണ് കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണം. ചമേലിയിൽ നാല് പേരും ദിദിഹട്ടിൽ അഞ്ച് പേരും മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
അളകനന്ദ നദിയിലെ ജലനിരപ്പ് ക്രമാധീതമായി ഉയരുകയാണ്. നിരവധി വീടുകളാണ് ചമേലി ജില്ലയിലെ ശക്തമായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. ഏക്കറുകണക്കിന് കൃഷി നശിച്ചു. ധർച്ചുല മേഖലയിലെ സുവ ഗ്രാമത്തിലെ മൂന്ന് പാലങ്ങൾ തകർന്ന് ഗ്രാമം ഒറ്റപ്പെട്ടു.
മഴയെ തുടർന്ന് ഋഷികേശ് – ബദ്രിനാഥ് ദേശീയപാത എൻഎച്58 മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടു. ദേവപ്രയാഗിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഗതാഗതം നിലച്ചു. കേദാർനാഥ് പൈവേ, യമുനോത്രി ഹൈവേ, എന്നിവയും മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു. അടുത്ത 48 മണിക്കൂർ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here