Advertisement

ഒളിമ്പിക് ക്രിക്കറ്റ് കിരീടം അതൊരു സ്വപ്‌നം മാത്രമോ ?

July 2, 2016
0 minutes Read

ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരം നടത്തുക, അതിൽ സ്വന്തമാക്കുന്ന കിരീടം ഉയർത്താനാവുക എല്ലാ ക്രിക്കറ്റ് താരങ്ങളുടേയും അവരുടെ ആരാധകരുടേയും സ്വപ്‌നമാണിത്.

മിക്ക കായിക മത്സരങ്ങളും അരങ്ങേറുന്ന ഒളിമ്പിക്‌സിൽ ലോകത്തിന്റെ മുഴുവൻ ആവേശമായ ക്രിക്കറ്റ് ഇല്ലാത്തതിൽ നിരാശരാണ് ക്രിക്കറ്റ് പ്രേമികൾ. ഫുട്‌ബോൾ അരാധകരോട് അവർ പരാജയപ്പെടുന്നതും ലോക ഒളിമ്പിക് കിരീടം കിട്ടിയില്ലല്ലോ എന്ന ഒറ്റ ചോദ്യത്തിൽ മാത്രം.

എന്നാൽ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും പ്രതീക്ഷ നൽകുന്നതാണ് ഇറ്റലിയിൽനിന്നുള്ള വാർത്ത. 2024 ലെ ഒളിമ്പിക്‌സ് മത്സരത്തിന് റോം വേദിയാകുമെങ്കിൽ ക്രിക്കറ്റ് മത്സരംകൂടി ഉൾപ്പെടുത്തുമെന്നാണ് ഇറ്റാലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ ഉറപ്പ്. ഇറ്റാലിയൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സിമോണി ഗാംബിനോയാണ് ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ ഒളിമ്പിക്‌സ് സംഘാടകരുമായി ചർച്ചനടത്തി തീരുമാനമായതായി ഇറ്റാലിയൻ ക്രിക്കറ്റ് തലവൻ അറിയിച്ചു. ഇതേ ആവശ്യവുമായി ഫ്രഞ്ച് ക്രിക്കറ്റ് അസോസിയേഷനും ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.

ഒളിമ്പിക്‌സ് വേദിക്കായി മത്സരരംഗത്തുള്ള പ്രധാന നഗരങ്ങളിലൊന്നാണ് റോം. പാരിസ്, ലോസ് ഏഞ്ചൽസ്, ബുഡാപെസ്റ്റ് എന്നിവയാണ് മറ്റുള്ളവ. പുതിയ നിയമപ്രകാരം ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യത്തിന് അഞ്ച് കായിക ഇനങ്ങൾ കൂട്ടിച്ചേർക്കാം. ഈ നിയമം ഉപയോഗിച്ച് ക്രിക്കറ്റിനെ ഉൾപ്പെടുത്താനാണ് ഇറ്റലിയുടെ നീക്കം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top