അവധിക്കാലം ആഘോഷിക്കാനെത്തി; സ്വപ്‌നങ്ങൾ ബാക്കിയാക്കി മരണത്തിലേക്ക് മടങ്ങി

ബെർക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ വിദ്യാർഥിയായിരുന്നു താരിഷി ജെയിൻ .പിതാവിനൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയ ആ മിടുക്കിക്കുട്ടി ഇനി കോളേജിലേക്ക് മടങ്ങിപ്പോവില്ലെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരിക്കില്ല.അപ്രതീക്ഷിതമായ ഒരു ദുരന്തം അവളെക്കാത്ത് ധാക്കയിൽ ഉണ്ടായിരുന്നെന്ന് ആരും കരുതില്ലല്ലോ.
ധാക്കയിലെ ഹോളി ആർട്ടിസൺ ബേക്കറി കഫേയിൽ വച്ചാണ് താരിഷി ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായത്. വീട്ടിൽ നിന്ന് പുറത്തുപോയ താരിഷി ഭക്ഷണം കഴിക്കാനായി കഫേയിൽ കയറിയപ്പോഴാണ് അവിടെ ഭീകരാക്രമണം ഉണ്ടായത്.താരിഷിയുടെ പിതാവ് സഞ്ജയ് ജെയിൻ ഇരുപത് വർഷത്തോളമായി ധാക്കയിൽ തുണിവ്യാപാരം നടത്തുകയാണ്.
കഫേയിലെത്തിയ ഐസിസ് ഭീകരർ ചീഫ് ഷെഫിനെയാണ് ആദ്യം ബന്ദിയാക്കിയത്.തുടർന്ന് ബോംബ് എറിഞ്ഞും സ്‌ഫോടനം നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.ഭീകരരുമായി ആശയവിനിമയം നടത്താൻ വെള്ളിയാഴ്ച മുഴുവൻ അധികൃതർ ശ്രമിച്ചെങ്കിലും ഇവർ പ്രതികരിക്കാത്തതിനെത്തുടർന്ന് ബന്ദികളെ മോചിപ്പിക്കാൻ സൈന്യം രംഗത്തിറങ്ങുകയായിരുന്നു.ആക്രമണത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here