റമദാൻ മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നത് 800ലേറെ പേരെ

റമദാനിലെ നോമ്പുദിനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊന്നൊടുക്കിയത് 800ലേറെപ്പേരെ. അമേരിക്ക, ഫിലിപ്പീൻസ്, യെമൻ, ജോർദാൻ, ഇറാഖ്, ലെബനൻ, ബംഗ്ലാദേശ്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങ ളിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ സമാനതകളില്ലാത്ത ക്രൂരത.
400ലേരെ പേരയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്, സിറിയ മേഖലകളിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സത്യനിഷേധികളേയും അവിശ്വാസികളേയും കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റമദാൻ മാസാരംഭത്തിന് രണ്ട് ദിവസം മുമ്പ്, തങ്ങൾക്ക് കൊലപാതകം നടത്താനുള്ള ദൈവത്തിന്റെ അനുവാദം ലഭിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് അറിയിച്ചിരുന്നു.
റമദാന്റെ ആദ്യ ദിവസം ഇറാഖിൽ 65 പേരെ ഇവർ കൊന്നതായി അറബ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറബ് മേഖലയിൽനിന്ന് രക്തച്ചൊരിച്ചിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഭീകരർ.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇരട്ട ചാവേറാക്രമണത്തിൽ 200 പേരാണ് ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഉത്തരവാദികളാണെന്ന് വിലയിരുത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെയാണ്.
കിഴക്കൻ മേഖലയിലേക്ക് ആക്രമണം വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഭീകരർ. ഇന്ത്യയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാവനകളും നിരവധി തവണ ഇറക്കിക്കഴിഞ്ഞു ഇവർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here