Advertisement

വിലയിടിഞ്ഞു ; കിങ് ഫിഷർ ഹൗസ് 135 കോടിക്ക് കിട്ടും

July 6, 2016
0 minutes Read

ബാങ്കുകളിൽനിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യയുടെ മുംബൈലെ കിങ് ഫിഷർ ഹൗസ് വീണ്ടും ലേലത്തിന്. കോടികൾ വിലമതിപ്പുള്ള കിങ് ഫിഷർ എയർലൈൻസിന്റെ ഹെഡ്ക്വാർ ട്ടേഴ്‌സാണ് കിങ് ഫിഷർ ഹൗസ്, കമ്പനി നഷ്ടത്തിലായതോടെ ഇത് പ്രവർത്തനം നിലച്ചുപോയി.

മൂന്ന് മാസം മുമ്പ് വസ്തു വിൽപ്പനയ്ക്ക് വെച്ചിരുന്നെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ വസ്തുവിന്റെ വില കുത്തനെ കുറച്ചാണ് ഇത്തവണ ലേലകത്തിനൊരുങ്ങുന്നത്. മുംബൈയിലെ വിലേ പാർലെ പ്രദേശത്ത് ആഭ്യന്തര വിമാനത്താവളത്തിന് സമീപത്താണ് കിംഗ്ഫിഷർ ഹൗസ്.

ഓഗസ്റ്റ് എട്ടിനാണ് ലേലം. വായ്പ നൽകിയ 9000 കോടി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. വസ്തുവിന്റെ അടിസ്ഥാന വില 135 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ ലേലത്തിന് വച്ചത് 150 കോടി രൂപയ്ക്കായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top