ഈ മമ്മൂട്ടിസിനിമകൾക്കെന്താ പ്രത്യേകത? അവയുമായി മോഹൻലാലിന് എന്താ ബന്ധം!!

നാലരപ്പതിറ്റാണ്ടാവുന്നു ആ മുഖം മലയാളി അഭ്രപാളിയിൽ കണ്ടുതുടങ്ങിയിട്ട്. മമ്മൂക്ക എന്ന് ആരാധകരും സഹപ്രവർത്തകരും സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ്കുട്ടിയുടെ കാര്യമാണ് പറഞ്ഞത്.അനുഭവങ്ങൾ പാളിച്ചകൾ എന്ന സേതുമാധവൻ സിനിമയിൽ നിന്ന് നിധിൻ രഞ്ജിപ്പണിക്കരുടെ കസബയിലേക്കെത്താൻ മമ്മൂട്ടി സഞ്ചരിച്ചത് 45 വർഷങ്ങളാണ്.
മലയാളത്തിന്റെ താരരാജക്കന്മാർ മോഹൻലാലും മമ്മൂട്ടിയും തന്നെ എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. സിനിമാപ്രേമികൾക്ക് കൂടുതൽ പ്രിയം ആരോട് എന്ന ചോദ്യം ഇരുവരുടെയും ആരാധകർക്കിടയിലുണ്ടാക്കുന്ന പൊല്ലാപ്പുകൾ എക്കാലവും നിലനിൽക്കുകയും ചെയ്യും.എന്നാൽ,മമ്മൂട്ടിയും മോഹൻലാലും അന്നുമിന്നും നല്ല സുഹൃത്തുക്കൾ തന്നെയാണ്. കസബയുടെ റിലീസിന് തൊട്ടുമുന്നേ ടീസർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് മോഹൻലാൽ ആശംസകൾ അറിയിച്ചത് തന്നെ ഏറ്റവും പുതിയ തെളിവ്.
ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമകൾ ആദ്യകാലത്തൊക്കെ ധാരാളമുണ്ടായിരുന്നു. ഇരുവരും സ്വന്തമായ താരാപഥങ്ങൾ വെട്ടിപ്പിടിച്ചതോടെ അത്തരം ചിത്രങ്ങൾ കുറഞ്ഞു. വല്ലപ്പോഴും സംഭവിക്കാറുള്ള ആ അത്ഭുതത്തിനായി ആരാധകർ എന്നും പ്രതീക്ഷയിലുമാണ്. എന്തായാലും,തനിക്കിഷ്ടപ്പെട്ട മമ്മൂട്ടി സിനിമകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈൽ മമ്മൂട്ടിയുടെ നാല്പത്തിയഞ്ചാം അഭിനയവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ലാൽ ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്.
ഇതൊക്കെയാണ് ആ ചിത്രങ്ങൾ….
ന്യൂഡല്‍ഹി (1987- ജോഷി)
ഒരു വടക്കന്‍ വീരഗാഥ (1989- ഹരിഹരന്)
മൃഗയ (1989-ഐ.വി.ശശി)
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് (2010- രഞ്ജിത്ത്)
ഹരികൃഷ്ണന്‍സ് (1998- ഫാസില്‍)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here