Advertisement

ഈ പേനകള്‍ മരമായി വളര്‍ന്നുവരും!!

July 13, 2016
0 minutes Read

പൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങിയ ഒരു പേന, ഇത് സത്യമാണ്. ലക്ഷ്മി മേനോന്‍ ഡിസൈന്‍ ചെയ്ത ഈ പേനകള്‍ ഇങ്ങനെയാണ്. ജൈവപേന എന്നു പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല.ഒരു തരത്തില്‍ ഇത് ജൈവ പേന തന്നെയല്ലേ?.കാരണം, റീ സൈക്കിള്‍ഡ് പേപ്പര്‍ കൊണ്ടാണ് ഈ പേന തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് എന്ന് ആകെ പറയാവുന്നത് ഇതിലെ റീഫില്‍ മാത്രണ്. എന്നാല്‍ ഇതും ബയോ ഡീഗ്രബിള്‍ പ്ലാസ്റ്റിക്ക് ആക്കാനാണ് ലക്ഷ്മിയുടെ പ്ലാന്‍. അവിടെ അവസാനിക്കുന്നില്ല ഇതിന്റെ പ്രകൃതിയോടുള്ള ഇണക്കം.  മഷി തീര്‍ന്നാല്‍ ഇതിന്റെ അറ്റത്ത് ഒരു സൂത്രം കാത്തിരിപ്പുണ്ട്. അശോകമരത്തിന്റെ ഒരു വിത്ത്. മഷി തീര്‍ന്ന് പേന വലിച്ചെറിഞ്ഞാലും ഇത് പ്രകൃതിയെ ദോഷമായി ബാധിക്കില്ല. അവയെല്ലാം ഒരോ മരമായി വളര്‍ന്നുവരും.

കുട്ടികൾക്കായ്  മലയാളം അക്ഷരമാലയും  ഇംഗ്ലീഷ് അക്ഷരമാലയും പേനയുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അരയ്ക്ക് താഴേക്ക് കതളര്‍ന്നുപോയവരെയാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top