സർക്കാർ ജോലി ഉപേക്ഷിക്കൂ കോടിപതിയാകൂ

പണിയെടുക്കാതിരിക്കാനാണ് സർക്കാർ ജോലി എന്നും ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നുമെല്ലാമാണ് സർക്കാർ ജോലിക്കാരെകുറിച്ചുള്ള ട്രോളുകൾ. എന്നാൽ സർക്കാർ ജോലി ഉപേക്ഷിച്ച് കോടീശ്വരനായിരിക്കുകയാണ് രാജസ്ഥാൻകാരനായ ഹരീഷ് ധൻദേവ്.
സർക്കാർ ജോലി കിട്ടിയാൽ ജീവിതം സുരക്ഷിതമാകുമെന്ന് വിശ്വസിക്കുന്നവർ ക്കിടയിൽ വ്യത്യസ്തനാണ് ഇയാൾ. കഷ്ടപ്പെട്ട് നേടിയ ജോലി ഉപേക്ഷിച്ച് ഇയാൾ കറ്റാർവാഴ കൃഷിയിലേക്കാണ് ഇറങ്ങിയത്.
ഹരീഷ് ധൻദേവ്
അത്രയൊന്നും പരിചിതമല്ലാത്ത കറ്റാർവാഴ കൃഷിക്കായി ഹരീഷ് തന്റെ മുഴുവൻ സമയവും മാറ്റിവച്ചു. ഇപ്പോൾ കോടിപതിയും ന്യൂട്രീലോ അഗ്രോ എന്ന കമ്പനിയുടെ ഉടമസ്ഥനുമാണ് ഹരീഷ്.
ജയ്സാൽമർ മുനിസിപ്പൽ കൌൺസിലിൽ ജൂനിയർ എൻജിനീയർ ആയിരുന്ന ഹരീഷ് ജോലി ഉക്ഷേിച്ച് ഇറങ്ങുകയായിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഹരീഷിന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു.
സാധാരണയായി ഗോതമ്പ്, ബജ്റ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തന്റെ കൃഷിയിടത്തിൽ വ്യത്യസ്തതക്കായി വിവിധ തരത്തിലുള്ള കറ്റാർവാഴയാണ് അദ്ദേഹം കൃഷി ചെയ്തത്. 120 ഏക്കർ സ്ഥലത്തായിരുന്നു കൃഷി. തുടക്കത്തിൽ നട്ടത് എൺപതിനായിരം തൈകളെങ്കിൽ ഇപ്പോഴത് ഏഴ് ലക്ഷമായി.
കറ്റാർവാഴ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളാണ് തന്റെ കമ്പനിയിൽ ഉപയോഗിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. 1.5 കോടിയാണ് തന്റെ കൃഷിസ്ഥലത്ത് നിന്നുള്ള ഹരീഷിന്റെ ലാഭം. പ്രതിവർഷം 2 കോടിയാണ് വരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here