Advertisement

സ്വന്തം ഭാഷയിൽ പോസ്റ്റും കമന്റും നൽകണോ ഈ ആപ് ഉപയോഗിക്കൂ

July 15, 2016
0 minutes Read

സ്വന്തം ഭാഷയിൽ പോസ്റ്റും കമന്റും ഇടാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും അത് നടക്കാറില്ല. എന്നാൽ ഇതാ ഓരോ ഉപഭോക്താവിനും ഈസിയായി അവസരമൊരുക്കുന്ന ആപ് എത്തിയിരിക്കുന്നു. ഷെയർചാറ്റ് എന്ന ഈ ആപ് മലയാളം, ഹിന്ദി, തെലുങ്ക്, മറാത്തി, എന്നീ ഭാഷകളിലാണ് നിലവിൽ ലഭ്യമാകുന്നത്.

ബംഗാളി, തമിഴ്, കന്നഡ ഭാഷകളിലേക്കും ഷെയർചാറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അറിയണ പ്രവർത്തകർ. ഷെയർചാറ്റിലെ മെനുവും സെറ്റിങ്‌സുമെല്ലാം പ്രാദേശിക ഭാഷയിലാണ് ലഭ്യമാക്കിയിട്ടുളളത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്കും അനായാസ,ം ഉപയോഗിക്കാം.

ബംഗളൂരു ആസ്ഥാനമായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഷെയർചാറ്റിന്റെ നിർമ്മാതാക്കൾ. വീഡിയോ, ജിഫ് ചിത്രങ്ങൾ, പാട്ടുകൾ, രസകരമായ പടങ്ങൾ എന്നിവ ഷെയർ ചാറ്റിലൂടെ ഷെയർ ചെയ്യാം. ഇന്റർനെറ്റ് കണക്ഷനില്ലാതെ ഓഫ്‌ലൈനിൽ വായിക്കാൻ സൗകര്യം, കുറഞ്ഞ ഡാറ്റ ഉപഭോഗം എന്നിവയാണ് ഷെയർ ചാറ്റിനെ വ്യത്യസ്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top