മദ്യപാനികളേ നിങ്ങള്‍ക്കാണ് ആയുസ്സ്!!

മദ്യപാനം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ. മിതമായി മദ്യപിക്കുന്നവര്‍ക്കാണ് കുടുതല്‍ ആയുസ്സെന്നാണ് പഠനത്തില്‍ ഉള്ളത്. മദ്യപിക്കാത്തവരിൽ അകാലമരണം ഏറുന്നുവെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ടെക്സസ് സർവകലാശാലയിലെ മനശാസ്ത്രജ്ഞ വിദഗ്ദ്ധൻ ചാൾസ് ഹൊലഹൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
55നും 65നും ഇടയിലുള്ള 1824 പേർക്കിടയിലാണ് ഇദ്ദേഹം പരീക്ഷണം നടത്തിയത്. ഇരുപത് വർഷം കൊണ്ടാണ് ഹൊലഹൻ പഠനം പൂര്‍ത്തിയാക്കിയത്. ദിവസം 2-3 പെഗ് കഴിക്കുന്നവർക്ക് മദ്യപിക്കാത്തവരേക്കാൾ അകാലമരണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. പഠനത്തിലേർപ്പെട്ടവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, ശാരീരിക ക്ഷമത എന്നിവയും പരിഗണിച്ചിരുന്നു.
1824 പേരിലാണ് പഠനം നടത്തിയത്. മിത മദ്യപാനികളിൽ 41 ശതമാനം പേർ മാത്രമാണ് അകാലത്തിൽ മരിച്ചത്. എന്നാൽ മദ്യപിക്കാത്തവരിൽ 69 ശതമാനവും അമിത മദ്യപാനികളിൽ 60 ശതമാനം പേർക്കും അകാലമരണം സംഭവിച്ചതായി പഠനം തെളിയിക്കുന്നു. കാൻസർ, സിറോസിസ് പോലുള്ള രോഗങ്ങളാണ് അമിത മദ്യപാനികളെ ബാധിച്ചത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മദ്യപാനം ഏറെ പ്രയോജനം ചെയ്യുന്നു. മദ്യപാനം പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നതായി ചാർൾസ് ഹൊലഹൻ വിശദീകരിക്കുന്നു. എന്നാൽ മദ്യപിക്കാത്തവരിൽ വിഷാദം വർദ്ധിക്കുന്നു. ഇത് ജീവിതത്തിലെ പ്രതികൂല സാഹചര്യത്തില്‍ അവരെ തളർത്തുന്നു. കൂടാതെ ഹൃദ്രോഗവും മറ്റ് ജീവിതശൈലി രോഗങ്ങളും ഇവരിൽ ബാധിക്കാൻ അത് കാരണമാകുന്നുവെന്നും ഹൊലഹൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here