സെയ്ദ് ഹൈദര്‍ റാസ വരച്ചിട്ട ബിന്ദു, പുരുഷ്– പ്രകൃതി, നാരി ലോകം

ബിന്ദു ചിത്രങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ലോക ചിത്രരചനയുടെ കവർ ആക്കിമാറ്റിയ റാസ കഴിഞ്ഞ ദിവസം വിടവാങ്ങി. ഒരു ചരമകോളത്തിനപ്പുറത്തേക്ക് റാസയെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് ഓർമിപ്പിക്കേണ്ടി വരുന്നത് പോലും അദ്ദേഹത്തോടുള്ള അനാദരവാകും. അതോ ചില പ്രീണനരാഷ്ട്രീയത്തിൽ സെയ്ദ് ഹൈദര്‍ റാസ എന്ന പേരിന് വേണമെങ്കിൽ അനാദരവാകാം എന്ന മുൻവിധിയാണോ ?
2010ല്‍ അദ്ദേഹത്തിന്റെ വിഖ്യാത ചിത്രം ‘സൌരാഷ്ട്ര’ 16.42 കോടി രൂപയ്ക്കും 2014ല്‍ മറ്റൊരു പ്രശസ്ത ചിത്രം ‘ലാ തെരേ’ റെക്കോഡ് തുകയായ 18.61 കോടി രൂപയ്ക്കുമാണ് ലേലംപോയത്.
അന്തരിക്കുമ്പോൾ 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഇരുപതാംനൂറ്റാണ്ട് ലോകത്തിന് സമ്മാനിച്ച മികച്ച കലാകാരന്മാരില്‍ ഒരാളായ എസ് എച്ച് റാസ ബിന്ദു, പുരുഷ്– പ്രകൃതി, നാരി തുടങ്ങിയ തനത് ആശയങ്ങള്‍ അമൂര്‍ത്ത കലാസങ്കേതത്തിലൂടെ അനശ്വരമാക്കി.
മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ ബബാറിയയില്‍ 1922ലായിരുന്നു ജനനം. പ്രകൃതിയുമായുള്ള ഉറ്റബന്ധമായിരുന്നു റാസയുടെ ആദ്യകാലചിത്രങ്ങളില്‍ നിറഞ്ഞുനിന്നത്. ഭാരതീയ വേദാന്തത്തിന്റെ സങ്കീര്‍ണമായ ആശയങ്ങളിലൂടെ അദ്ദേഹത്തിന്റെ കലാസപര്യ വികാസം പ്രാപിച്ചു. എം എഫ് ഹുസൈന്‍, എഫ് എന്‍ സൂസ, കെ എച്ച് ആറാ തുടങ്ങിയ ചിത്രകാരന്മാര്‍ക്കൊപ്പം ബോംബെ പുരോഗനകലാസംഘത്തിന് റാസ അടിത്തറ പാകി. 1950ല്‍ പാരീസിലെത്തിയ അദ്ദേഹം അവിടെ വിവിധ സ്ഥലങ്ങളില്‍ സ്റ്റുഡിയോകള്‍ സ്ഥാപിച്ച് കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. കലാജീവിതത്തിന്റെ ആറു പതിറ്റാണ്ട് ഫ്രാന്‍സില്‍ വിനിയോഗിച്ച റാസയ്ക്ക് 2015ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ പുരസ്കാരമായ കമാന്‍ഡര്‍ ഓഫ് ലീജിയന്‍ ദി ഓണര്‍ പുരസ്കാരം സമ്മാനിച്ചു.
1981ല്‍ പത്മശ്രീയും ലളിതകലാ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. 2007ല്‍ പത്മഭൂഷണും 2013ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ദീര്‍ഘകാലം ഫ്രാന്‍സിലായിരുന്നെങ്കിലും ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത റാസ 2011ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. 2010ല്‍ അദ്ദേഹത്തിന്റെ വിഖ്യാത ചിത്രം ‘സൌരാഷ്ട്ര’ 16.42 കോടി രൂപയ്ക്കും 2014ല്‍ മറ്റൊരു പ്രശസ്ത ചിത്രം ‘ലാ തെരേ’ റെക്കോഡ് തുകയായ 18.61 കോടി രൂപയ്ക്കുമാണ് ലേലംപോയത്.
ഭാര്യ ഫ്രഞ്ചുകാരി ജെനീന്‍ 2002ല്‍ അന്തരിച്ചു. യുവതലമുറയിലെ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തുടങ്ങിയ റാസ ഫൌണ്ടേഷന്‍ മികച്ച യുവകലാകാരന്മാരെ തെരഞ്ഞെടുത്ത് അംഗീകരിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു. സംസ്കാരം ജന്മദേശമായ മാണ്ഡ്ലയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആധുനിക ഇന്ത്യന്‍ ചിത്രകലയില്‍ അബനീന്ദ്രനാഥ ടാഗോറും കെ സി എസ് പണിക്കരും കെ ജി സുബ്രഹ്മണ്യവും ഒക്കെ തുടങ്ങിവച്ച പുതിയ ദൃശ്യബോധത്തില്‍നിന്ന് പൊടുന്നനെ ബഹുദൂരം സഞ്ചരിക്കുന്ന ചിത്രങ്ങളായിട്ടാണ് റാസ ചിത്രലോകത്ത് ഇടപെടാന്‍ തുടങ്ങിയത്. മുപ്പത്തി മൂന്നാമത്തെ വയസിലാണ് അദ്ദേഹം എണ്ണച്ചായ മാധ്യമത്തില്‍ കലാപ്രവര്‍ത്തനം നടത്തുന്നത്. അതിനു മുമ്പേ ഡ്രോയിങ്ങുകളും ജലച്ചായ ചിത്രങ്ങളും ഒട്ടേറെ രചിച്ചിട്ടുണ്ട്.
റാസയെ സംബന്ധിച്ചിടത്തോളം നിറങ്ങള്‍ എന്നത് സന്ധിചെയ്ത് പതം വരുത്തേണ്ട ഒന്നല്ല. ഓരോ കടും നിറങ്ങളും നമുക്ക് സമര്‍പ്പിക്കുന്ന പ്രൌഢി ഒട്ടും ചോര്‍ന്നു പോകാതെ എങ്ങനെ ചിത്രത്തില്‍ വിതാനിക്കാന്‍ സാധിക്കും എന്ന് അന്വേഷിക്കുകയായിരുന്നു ഈ അതുല്യ ചിത്രകാരന്‍.
നമ്മുടെ ജീവിത പരിസരങ്ങളുടെ തമോഗര്‍ത്തംപോലെ ഈ ചിത്രരൂപങ്ങള്‍ കാഴ്ചക്കാരനോട് സംവദിക്കുന്നു.
റാസയെ സംബന്ധിച്ചിടത്തോളം നിറങ്ങള്‍ എന്നത് സന്ധിചെയ്ത് പതം വരുത്തേണ്ട ഒന്നല്ല. ഓരോ കടും നിറങ്ങളും നമുക്ക് സമര്‍പ്പിക്കുന്ന പ്രൌഢി ഒട്ടും ചോര്‍ന്നു പോകാതെ എങ്ങനെ ചിത്രത്തില്‍ വിതാനിക്കാന്‍ സാധിക്കും എന്ന് അന്വേഷിക്കുകയായിരുന്നു ഈ അതുല്യ ചിത്രകാരന്‍. ചിത്രത്തിനു മുന്നില്‍ എത്തുന്ന കാഴ്ചക്കാരന് ഇത്സവപ്പറമ്പിലെ കാഴ്ചപോലെ കണ്ടുപോകാനുള്ളതല്ല ഒരു സര്‍ഗാത്മക സൃഷ്ടി എന്ന് അദ്ദേഹം 1982ല്‍ മുംബൈയിലെ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ചുവപ്പ്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ അദ്ദേഹം പ്രയോഗിക്കുമ്പോള്‍ ദാക്ഷിണ്യവും കൂടാതെ ഉപയോഗിക്കപ്പെട്ടു എന്നുമാത്രമല്ല ഓരോ നിറത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമരോത്സുക കാലത്തു സജീവപ്പെട്ട ചിത്രകാരന്‍കൂടിയായിരുന്നു റാസ. മുംബൈയില്‍ രൂപംകൊണ്ട് ബോംബെ ആര്‍ട്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി. എം എഫ് ഹുസൈന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഇക്കാര്യത്തില്‍ വലിയ പ്രചോദനമായി. 1947ലും 48ലും ബോംബെ ആര്‍ട്ട് സൊസൈറ്റി റാസയുടെ ഏകാംഗ പ്രദര്‍ശനം നടത്തി. 1958, 61, 62, 64, 67, 69 എന്നീ വര്‍ഷങ്ങളില്‍ ഫ്രാന്‍സിലെ ഗലേറിയ ലാറ വേന്‍സി അത് തുടര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏറ്റവും ശ്രദ്ധേയമായ നിലയിലുള്ള 134 ഗ്രൂപ്പ് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. 1947 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 60 ഏകാംഗ ചിത്ര പ്രദര്‍ശനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുകയുണ്ടായി. വിഖ്യാതരായ ചിത്രകാരന്മാരോടൊപ്പം ജീവിക്കാനും കലാപ്രവര്‍ത്തനത്തില്‍ ഇടപെടാനും സാധിച്ചത് എസ് എച്ച് റാസ എന്ന ഇന്ത്യന്‍ ചിത്രകാരനെ ലോക കലാഭൂപടത്തില്‍ സംശയരഹിതമായി അടയാളപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here