ജപ്പാനില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ 19 പേരെ കുത്തിക്കൊന്നു

ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് 19 പേരെ കുത്തിക്കൊന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 20 പേരുടെ നില അതീവ ഗുരുതരമാണ്. ടോക്കിയോയിലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക രോഗികൾ ചികിത്സയിൽ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മുൻ ജീവനക്കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രാദേശിക സമയം പുലർച്ചെ 2.30ഒാടെയാണ് അക്രമി കത്തിയുമായി കേന്ദ്രത്തിനുള്ളിൽ കയറിയത്.മാനസിക രോഗികളടക്കം ഭിന്നശേഷിക്കാരെ സംരക്ഷിക്കാനായി ഷാങ്ഹായി നദീ തീരത്ത് പ്രാദേശിക സർക്കാര്‍ സ്ഥാപിച്ച പ്രത്യേക പുനരധിവാസ കേന്ദ്രമാണിത്. 19 മുതൽ 75 വയസുവരെ പ്രായമുള്ള 149 പേരാണ് കേന്ദ്രത്തിൽ കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here