ഹെൽമെറ്റ് ബോധവൽക്കരണം ശിക്ഷാ ഇളവല്ല; ഗതാഗതമന്ത്രി

ഹെൽമെറ്റ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണം ശിക്ഷായിളവല്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.
മോട്ടോർ വാഹന വകുപ്പിന്റെ വെയർ ഹെൽമെറ്റ്, ഗെറ്റ് പെട്രോൾ, ബി സേഫ് ക്യാമ്പൈൻ ഇന്ന് ആരംഭിക്കുകയാണ്. ഹെൽമെറ്റ് ധരിച്ചെത്തിയാൽ മാത്രം പമ്പുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾക്ക് പെട്രോൾ ലഭ്യമാക്കുക എന്നതാണ് ക്യാമ്പൈന്റെ ലക്ഷ്യം.
എന്നാൽ ബോധവൽക്കരണ ക്യാബൈൻ ഉണ്ടെന്ന് കരുതി നിയമം ലംഘിക്കുന്നവരെ ശിക്ഷയിൽനിന്ന് ഉഴിവാക്കില്ല. ബോധവൽക്കരണത്തിന് ഒപ്പം തന്നെ നിയമങ്ങൾ കർശനമാക്കും.
ബോധവൽക്കരണ ക്യാമ്പൈൻ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗര ങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ രണ്ടാഴ്ച ലഘുലേഖകൾ വിതരണവും ബോധവൽക്കരണവും നടത്തും. പിന്നീടായിരിക്കും തുടർനടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിൽ നടന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here