Advertisement

ആ വാർത്ത മുക്കിയത് മാധ്യമങ്ങൾ അല്ല; മേയറിനും വേണം ധൈര്യം

August 2, 2016
1 minute Read

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ (പേരുകൾ താഴെ ഉണ്ട് ) ഹോട്ടലുകളിൽ മേയര്‍ വി.കെ പ്രശാന്തിന്റെയും നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ നടത്തിയ റെയ്‌ഡുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. സാധാരണ നിലയിൽ നഗരസഭ ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് ഇറക്കുകയും ‘പ്രമുഖ’ മാധ്യമങ്ങൾ ആ പേരുകൾ വിഴുങ്ങുകയുമാണ് പതിവ്. എന്നാൽ ഇത്തവണ നടന്ന റെയ്‌ഡ്‌ വാർത്ത പുറത്തു വന്നപ്പോൾ ഹോട്ടലുകളുടെ പേര് നഗരസഭാ തന്നെ വിഴുങ്ങി. എന്നാൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം നിരത്തിവെച്ച സ്ഥലത്തു ഹോട്ടലുകളുടെ പേരും സൂചിപ്പിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ എംജി റോഡിലെ തക്കാരം, വടക്കന്‍ കുശിനി, സ്റ്റാച്യുവിലെ ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവിടങ്ങളില്‍ മനുഷ്യർക്ക് വിൽക്കാൻ വച്ചിരുന്ന പഴകി പുഴുത്ത ഭക്ഷണങ്ങളാണ് കോര്‍പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്തത്. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ സൃഷ്ടിച്ചേക്കാവുന്ന തരത്തിലായിരുന്നു പിടിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെന്നും ഉദ്യോഗസ്ഥരും വിദഗ്‌ധരും സമ്മതിക്കുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നതിനായി നഗരസഭ വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഒരു ഹോട്ടലുകളുടേയും പേരുകള്‍ ഇല്ലായിരുന്നു.

തിരുവനന്തപുരം നഗരം ഭരിക്കുന്നത് മേയറല്ല , മറിച് നഗരസഭയിലെ ഉദ്യോഗസ്ഥരാണ് എന്ന് വ്യക്തമാകുന്നു. കൗൺസിലിനെ മറികടക്കുന്ന ഉദ്യോഗ ദുർഭരണം പൊടിപൊടിക്കുകയാണ് നഗരസഭയിലെന്നത് ഏറെക്കാലമായുള്ള പരാതിയാണ്.

റെയ്‌ഡിന്‌ നേതൃത്വം നൽകിയ മേയര്‍ വി.കെ പ്രശാന്തുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായത് അദ്ദേഹത്തിന്റെ അറിവോടെയല്ല പേരുകള്‍ അപ്രത്യക്ഷമായതെന്നാണ്. അതായത് തിരുവനന്തപുരം നഗരം ഭരിക്കുന്നത് മേയറല്ല , മറിച് നഗരസഭയിലെ ഉദ്യോഗസ്ഥരാണ് എന്ന് വ്യക്തമാകുന്നു. കൗൺസിലിനെ മറികടക്കുന്ന ഉദ്യോഗ ദുർഭരണം പൊടിപൊടിക്കുകയാണ് നഗരസഭയിലെന്നത് ഏറെക്കാലമായുള്ള പരാതിയാണ്. എന്നാൽ ഇക്കാര്യത്തിൽ കാതലായ മാറ്റം കൊണ്ടുവരാൻ യുവ മേയർക്ക് കഴിയുമെന്ന പ്രതീക്ഷയ്‌ക്കും മങ്ങലേറ്റിരിക്കുന്നു. ഹോട്ടലുകളിലെ റെയ്‌ഡ്‌ വാർത്തയെ തുടർന്ന് മേയർക്ക് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇന്നലെ മുതൽ ലഭിച്ചത്. രാഷ്ട്രീയഎതിരാളികൾ പോലും നഗരസഭയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നഗരസഭ ഹോട്ടലുകളുടെ പേരുകൾ വിഴുങ്ങിയത്.

ഒന്ന് കൂടി ശ്രദ്ധിക്കുക – പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേര് വിവരങ്ങൾ

1. തക്കാരം – പുളിമൂട്

2. വടക്കൻ കുശ്ശിനി – എം ജി റോഡ്

3. ഹോട്ടൽ ടൌൺ ടവർ – സ്റ്റാച്യു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top