Advertisement

എത്ര പേർക്ക് അറിയാം ഈ ഹിന്ദു മുസ്ലീം കൂട്ടുകെട്ടുകൾ???

August 3, 2016
1 minute Read

മുസ്ലീംസമുദായത്തിൽ പെട്ടവർ ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്നതിനെ ഏറ്റവുമധികം എതിർക്കുന്നതും അതിന് ലൗ ജിഹാദ് എന്ന വിശേഷണം ചാർത്തിക്കൊടുത്തതും പ്രധാനമായും ബിജെപി സംഘപരിവാർ സംഘടനകൾ തന്നെയാണ്. പ്രണയത്തിന്റെ മറവിൽ സമുദായ ധ്രുവീകരണവും തീവ്രവാദവുമാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും പരക്കെ പ്രചാരമുണ്ടായി. എന്നാൽ ഇത് പ്രചരിപ്പിക്കുകയും ഹിന്ദു മുസ്ലീം പ്രണയങ്ങളെ എതിർക്കുകയും ചെയ്യുന്ന എത്ര പേർക്ക് അറിയാം തങ്ങളുടെ നേതാക്കളിൽ പലരും ഇത്തരം പ്രണയ ബന്ധങ്ങളെ സ്വന്തം ജീവിതത്തിൽ അംഗീകരിച്ചവരാണെന്ന്.ഏറ്റവും മികച്ച മൂന്ന് ഉദാഹരണങ്ങൾ ഇവയാണ്.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ മകളും മാധ്യമപ്രവർത്തകയുമായ സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീമായ നദീം ഹൈദറിനെയാണ്.

മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെ വിവാഹം ചെയ്തിരിക്കുന്നത് ഷാനവാസ് ഹുസൈൻ ആണ്.

ഇവിടം കൊണ്ടും തീരുന്നതല്ല ഈ പട്ടിക. നമ്മുടെ ആരാധനാപാത്രങ്ങളായ പല ബോളിവുഡ് താരങ്ങളും ഇങ്ങനെ വിവാഹിതരായവരാണ്.

നസറുദ്ദീൻ ഷാ- രത്‌നാ പതക്

മീരാ നായർ-പ്രൊഫ.മഹ്മൂദ് മമദാനി

ഷാരൂഖ് ഖാൻ-ഗൗരി ചിബ്ബാർ

ലോകപ്രശസ്ത സരോദ് വാദകൻ അംജദ് അലി ഖാൻ വിവാഹം ചെയ്തത് ആസാമീസ് ഹിന്ദുവായ ശുഭലക്ഷ്മിയെ ആയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top