ഇളനീർ പുഡ്ഡിങ് തയ്യാറാക്കാം

ഇളനീർ ശരീരത്തിന് ഗുണപ്രധമായ പ്രകൃതി ദത്ത ആഹാരമാണ്. ഇളനീരുകൊണ്ട് വിവിധ പലഹാരങ്ങളും ഉണ്ടാക്കാം. ഇളനീർ പുഡ്ഡിങ് തയ്യാറാക്കൂ
ചേരുവകൾ
1. ഇളനീർ വെള്ളം – 1 ലിറ്റർ
2. മിൽക്ക്‌മെയ്ഡ് – 150 മിലി
3. കട്ടിയുള്ള തേങ്ങ പാൽ – അര ലിറ്റർ
4. പഞ്ചസാര – 5 ടേബിൾ സ്പൂൺ
5. ചൈന ഗ്രാസ് – 8 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൈന ഗ്രാസ് നന്നായി പൊടിച്ചു ഇളനീർ വെള്ളത്തിൽ ചേർത്ത് ഡബിൾ ബോയിൽ ചെയ്യുക. ചൂടാറിയ ശേഷം ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക. സെറ്റ് ആയാൽ ഉടനെ ഫ്രീസറിൽ നിന്നു മാറ്റി താഴേക്ക് വെക്കുക. തേങ്ങ പാൽ, പഞ്ചസാരയും മിൽക്ക്‌മെയ്ഡും ചേർത്ത് തണുപ്പിക്കാൻ വെക്കുക. കഴിക്കാൻ എടുക്കുമ്പോൾ സെറ്റ് ആയ ഇളനീർ, ചെറിയ കഷ്ണമാക്കി എടുത്ത് അതിലേക്കു തണുപ്പിച്ച തേങ്ങ പാൽ പഞ്ചസാര, മിൽക്ക്‌മെയ്ഡ് മിശ്രിതം രണ്ട് സ്പൂൺ ഒഴിച്ച് കഴിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here