Advertisement

കസ്റ്റഡിയില്‍ യുവാവ് മരിച്ചു. 14 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

August 5, 2016
0 minutes Read

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ച സംഭവത്തില്‍ കാണ്‍പൂരിലെ 14 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കമല്‍ വാത്മീകി എന്ന  ഇരുപത്തഞ്ചുകാരന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. ഇയാളെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി  മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന  മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍  വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി വീട്ടുകാരെ അറിയിക്കുകയും ചെയ്തു.. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നും പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെ അന്ന് കമ്ല‍ വാല്‍മീകിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരേയും സസ്പെന്റ് ചെയ്യുകയായിരുന്നു .

കുടുംബാംഗങ്ങളുടെ പരാതിയിന്‍മേല്‍ കൊലകുറ്റത്തിന് കേസെടുത്തതായും  അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ്സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന  14 പേരെ സസ്പെന്‍ഡ് ചെയ്തതായും സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുറാണ് അറിയിച്ചത്. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top