Advertisement

തോൽക്കുന്നത് ഇറോം ശർമ്മിളയല്ല, രാജ്യത്തിന്റെ മനസ്സാക്ഷി

August 9, 2016
1 minute Read
ഹരീഷ് വാസുദേവ് / പുഴ മുതൽ നക്ഷത്രം വരെ !

 

ഇറോം ശർമ്മിള ആരാണെന്ന് അറിയാത്ത എന്റെ സുഹൃത്തുക്കൾ ദയവായി ഒരൽപ്പം സമയം മാറ്റിവെച്ച്‌ അവർ ആരാണെന്നും, കഴിഞ്ഞ 16 വർഷം നീണ്ട, കേന്ദ്രസർക്കാരി നെതിരായ അവരുടെ നിരാഹാര സമരം എന്തിനു വേണ്ടിയായിരുന്നെന്നും ഒന്ന് ഗൂഗിൾ ചെയ്തു വായിക്കണം.

ഇന്ന് ഇറോം തന്റെ നിരാഹാരം അവസാനിപ്പിക്കുകയാണ്‌. ഇവിടെ തോൽക്കുന്നത്‌ ഇറോമല്ല, ഈ രാജ്യത്തെ മന:സാക്ഷിയാണ്‌. ഇത്തരം സമാധാന സമരമുറകൾ ഭരണകൂടം അർഹിക്കുന്നില്ല എന്നതാണ്‌ എനിക്കിതിൽ നിന്ന് കിട്ടുന്ന പാഠം.

1947 ൽ സ്വാതന്ത്ര്യം കിട്ടിയെന്ന് നാം ഊറ്റം കൊള്ളുന്ന ഇന്ത്യയിൽ നാം അനുഭവി ക്കുന്ന ആ സ്വാതന്ത്ര്യം കിട്ടാത്ത ആളുകളുണ്ട്‌. ഇന്ത്യൻ പട്ടാളത്തിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി സഹികെട്ട ഒരു ജനതയുടെ പ്രതിനിധിയാണ്‌ ഇറോം ശർമ്മിള. ഇത്രയും ന്യായമായ ആവശ്യത്തിനു വേണ്ടി അവർ 16 വർഷം നിരാഹാരം കിടന്നിട്ടും എ.കെ.ആന്റണി ഉൾപ്പെടെയുള്ള ഒരു കേന്ദ്രമന്ത്രിയും നീതി നൽകിയില്ല.

തികഞ്ഞ നന്ദികേട്‌ ഇറോമിനോട്‌ കാണിച്ചത്‌ രാജ്യത്തെ സർക്കാർ മാത്രമല്ല, ഈ പോസ്റ്റ്‌ ലൈക്കും ഷെയറും ചെയ്യാൻ വെമ്പുന്ന ഞാനും നിങ്ങളും അടങ്ങിയ ഈ രാജ്യത്തെ ജനത തന്നെയാണ്‌. ആത്മാർത്ഥമായി നടത്തുന്ന ഇത്തരം സമരങ്ങളോട്‌ ഒട്ടും സെൻസിറ്റീവല്ലാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ട്‌ എന്നത്‌ ജനാധിപത്യത്തിനു ഒട്ടും ഭൂഷണമല്ല.

ഇന്ന് ഇറോം തന്റെ നിരാഹാരം അവസാനിപ്പിക്കുകയാണ്‌. ഇവിടെ തോൽക്കുന്നത്‌ ഇറോമല്ല, ഈ രാജ്യത്തെ മന:സാക്ഷിയാണ്‌. ഇത്തരം സമാധാന സമരമുറകൾ ഭരണകൂടം അർഹിക്കുന്നില്ല എന്നതാണ്‌ എനിക്കിതിൽ നിന്ന് കിട്ടുന്ന പാഠം. ജനാധിപത്യത്തിന്റെ പുതിയ പാതയിൽ പുതിയ സമര വഴികളിൽ ഊർജ്ജമായി ഇറോം ഉണ്ടാവട്ടെ, ഇറോമിനും നോർത്ത്‌ ഈസ്റ്റ്‌ നിവാസികൾക്കും നീതി കിട്ടട്ടെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top